Wednesday 18 November 2020 02:58 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യത്തിനും ആരോഗ്യത്തിനും കഴിക്കാം ബീറ്റ്റൂട്ട് ആപ്പിൾ സാലഡ്!

beet

ബീറ്റ്റൂട്ട് ആപ്പിൾ സാലഡ്

1.ബീറ്റ്റൂട്ട് രണ്ട്, കഷണങ്ങളാക്കി വേവിച്ചത്

ചുവന്ന ആപ്പിൾ – ഒന്ന്, കഷണങ്ങളാക്കിയത്

സെലറി – ഒരു തണ്ട്, അരിഞ്ഞത്

പിക്കിൾഡ് അണിയൻ – അഞ്ച് (ചുവന്നുള്ളി തൊലികണഞ്ഞ് ഉപ്പ‌്, പഞ്ചസാര, വിനാഗിരി എന്നിവയിൽ ഇട്ടു വയ്ക്കുന്നതാണ് പിക്കിൾഡ് അണിയൻ)

2.മയണീസ് – രണ്ട് വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ്, പഞ്ചസാര – പാകത്തിന്

കുരുമുളകു ചതച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • പച്ചക്കറികൾ തയാറാക്കി വയ്ക്കണം.

  • രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസിങ് തയാറാക്കുക.

  • പച്ചക്കറികളിലേക്കു ഡ്രസിങ് ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.

കടപ്പാട്

രാജീവ് മേനോൻ