Saturday 23 October 2021 12:06 PM IST : By സ്വന്തം ലേഖകൻ

ബ്രെഡ് കൊണ്ട് ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത കിടിലൻ ഐറ്റം, ബ്രെഡ് ദോശ!

breaddosa

ബ്രേക്ക്ഫാസ്റ്റിനു തയാറാക്കാം നല്ല കിടിലൻ ദോശ. അതും ബ്രെഡ് ഉപയോഗിച്ച്. കിടിലൻ സ്വാദാണ്, വളരെ എളുപ്പവുമാണ്. തയാറാക്കുന്ന വിധം വീഡിയോയിൽ..

ബ്രെഡ് ദോശ

1.ബ്രെഡ് – ആറ്

2.ഗോതമ്പുപൊടി – മുക്കാൽ കപ്പ്

ഉപ്പ് – പാകത്തിന്

വെള്ളം – രണ്ടു കപ്പ്

3.തൈര് – ഒന്നര ചെറിയ സ്പൂൺ

4.എണ്ണ – പാകത്തിന്

ഉഴുന്ന് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

സവാള – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

കാരറ്റ്, ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

മല്ലിയില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ