Friday 13 May 2022 02:51 PM IST : By Sakheena

കുട്ടിക്കുറുമ്പുകൾക്ക് നൽകാം കരറ്റ് കുക്കീസ്, കൊതിപ്പിക്കും രുചി!

carrott

കരറ്റ് കുക്കീസ്

കാരറ്റ് ഗ്രേറ്റ് ചെയ്തത് അരക്കപ്പ്, ഒരു കപ്പ് പഞ്ചസാര പൊടിച്ചത്, ഒരു കപ്പ് വെജിറ്റബിൾ ഓയിൽ എന്നിവ ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മൂന്ന് മുട്ട നന്നായി അടിച്ചു പതപ്പിച്ചതും ചേർത്തിളക്കുക. ഒരു കപ്പ് കശുവണ്ടി നുറുക്ക്, രണ്ടു ചെറിയ സ്പൂൺ ബേക്കിങ് പൗഡർ, കാൽ ചെറിയ സ്പൂൺ ഉപ്പ്, രണ്ടു കപ്പ് മൈദ എന്നിവയും ചേർത്തു കുഴമ്പു പരുവത്തിലാക്കണം. ഇതു കനം കുറച്ചു പരത്തി ബിസ്കറ്റ് കട്ടർ കൊണ്ടു

ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. മയം പുരട്ടിയ ബേക്കിങ് ഷീറ്റിൽ നിരത്തി, മുകളിൽ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും വിതറി 180 Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12–15 മിനിറ്റ് ബേക്ക് ചെയ്യുക. ചൂടാറിയ ശേഷം ഉപയോഗിക്കാം.