Wednesday 09 September 2020 11:06 AM IST : By Pachakam Desk

കുട്ടിക്കുറുമ്പിനു അല്പം മധുരം പകരാം; ഡ്രൈഫ്രൂട്സ് ലഡു!

dry fruits ladoo

ഡ്രൈഫ്രൂട്സ് ലഡു

1. ബദാം - 10

2. കശുവണ്ടിപ്പരിപ്പ് - 10, പൊടിയായി അരിഞ്ഞത്

പിസ്ത - 10, പൊടിയായി അരിഞ്ഞത്

3. ഈന്തപ്പഴം കുരുവില്ലാതെ - 10, പൊടിയായി അരിഞ്ഞത്

ഉണക്കമുന്തിരി - 10, പൊടിയായി അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം തൊലി കളഞ്ഞു തുടച്ചുണക്കുക. പിന്നീട് ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കണം.

∙ ബദാമും കശുവണ്ടിപ്പരിപ്പും പിസ്തയും എണ്ണയില്ലാതെ വറുക്കുക.

∙ ചൂടാറിയ ശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കണം.