Thursday 23 September 2021 03:57 PM IST : By Vanitha Pachakam

അഞ്ചു പരിപ്പുകളാൽ സമ്പുഷ്ടം, തയാറാക്കാം ഫൈവ് ദാൽ ഗ്രേവി!

daal

ഫൈവ് ദാൽ ഗ്രേവി

1. ചെറുപയർ പരിപ്പ് - 15 ഗ്രാം

മൈസൂർ പരിപ്പ് - 15 ഗ്രാം

ഉഴുന്നു പരിപ്പ് - 15 ഗ്രാം

കടലപ്പരിപ്പ് - 15 ഗ്രാം

തുവരപ്പരിപ്പ് - 15 ഗ്രാം

2. ജീരകം - ഒരു ചെറിയ സ്പൂൺ

3. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

4. മുളകുപൊടി - ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

തക്കാളി - ഒന്ന്, പൊടിയായി അരിഞ്ഞത്

ഉപ്പ് - പാകത്തിന്

5. പാട നീക്കിയ പാൽ കൊണ്ടുണ്ടാക്കിയ തൈര് - കാൽ കപ്പ്

ഗരംമസാലപ്പൊടി - അര ചെറിയ സ്പൂൺ

6. മല്ലിയില അരിഞ്ഞത്‌ - ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙എല്ലാ പരിപ്പുകളും യോജിപ്പിച്ച്, ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച ശേഷം ഊറ്റി വയ്ക്കുക.

∙ചുവടുകട്ടിയുള്ള പാത്രത്തിൽ, എണ്ണയില്ലാതെ ജീരകം വറുത്ത ശേഷം സവാള ചേർത്തു പിങ്ക് നിറമാകും വരെ വഴറ്റണം. ഇതിലേക്ക് ഊറ്റി വച്ചിരിക്കുന്ന പരിപ്പും ചേർത്തിളക്കണം.

∙ നാലഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ഒരു ലീറ്റർ വെള്ളം ചേർത്ത് ചെറു തീയിൽ വേവിക്കുക. പരിപ്പു വെന്ത ശേഷം നാലാമത്തെ ചേരുവ ചേർത്തിളക്കി, അടച്ചു വച്ചു വേവിക്കുക.

∙ പാകത്തിന് കുറുകുമ്പോൾ തുറന്ന്, തൈരും ഗരംമസാലപ്പൊടിയും ചേർത്തിളക്കി, ഒന്നു രണ്ടു മിനിറ്റ് ചെറു തീയിൽ വേവിക്കുക. മല്ലിയില വിതറി ചൂടോടെ വിളമ്പുക.