Tuesday 23 February 2021 02:06 PM IST : By സ്വന്തം ലേഖകൻ

റോ തൈര് ചേർത്തൊരു ഹെൽത്തി ഫ്രൂട്ട് റൈത്ത!

raitha

ഫ്രൂട്ട് റൈത്ത

1.പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – അഞ്ചു വലിയ സ്പൂൺ

ആപ്പിൾ പൊടിയായി അരിഞ്ഞത് – അഞ്ചു വലിയ സ്പൂൺ

കാരറ്റ് പൊടിയായി അരിഞ്ഞത് – നാലു വലി‌യ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂൺ‌

കാന്താരിമുളക് പൊടിയായി അരിഞ്ഞത് – രണ്ട്

ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ

മല്ലിയില ‌‌/ കറിവേപ്പില – പാകത്തിന്

റോ തൈരിന്

2.കശുവണ്ടിപ്പരിപ്പ് – 20, കുതിർത്തത്

3.നാരങ്ങാനീര് – മൂന്നു നാരങ്ങയുടേത്

കല്ലുപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു സാലഡ് തയാറാക്കി വയ്ക്കുക.

∙കശുവണ്ടിപ്പരിപ്പ് അരച്ചതിൽ നാരങ്ങാനീരും ഉപ്പും ചേർത്ത് റോ തൈര് ഉണ്ടാക്കി സാലഡിൽ ചേർത്തിളക്കി വിളമ്പാം.

കടപ്പാട്

എൽദോ