Friday 03 June 2022 02:01 PM IST : By സ്വന്തം ലേഖകൻ

ഹെൽതി റെസിപ്പീസ് ഇഷ്ടപ്പെടുന്നവർക്കായി രുചിയൂറും ആപ്പിൾ ലെറ്റൂസ് സാലഡ്!

applexcfdf

ആപ്പിൾ ലെറ്റൂസ് സാലഡ്

1.ആപ്പിൾ സിഡർ വിനിഗർ – ഒരു കപ്പിന്റെ മൂന്നിലൊന്ന്

2.ബ്രൗൺ ഷുഗർ – രണ്ടര വലിയ സ്പൂൺ

3.ഒലിവ് ഓയിൽ – കാൽ കപ്പ്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകു ഫ്രെഷായി പൊടിച്ചത് – പാകത്തിന്

4.ലെറ്റൂസ് ഇല – ഒരു കെട്ട്, കഴുകിയത്

5.ബീറ്റ്റൂട്ട് – ഒന്ന്, വേവിച്ചു നീളത്തിൽ അരിഞ്ഞത്

സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വോൾനട്ട് – ഒരു കപ്പിന്റെ മൂന്നിലൊന്ന് (കാരമലൈസ് ചെയ്തതോ പ്ലെയിൻ വോൾനട്ടോ ഉപയോഗിക്കാം)

ഫെറ്റാ ചീസ് – ഒരു കപ്പിന്റെ മൂന്നിലൊന്ന്

ആപ്പിൾ (പച്ച), കഴുകി ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

ക്രാൻബെറി (ആവശ്യമെങ്കിൽ) – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പാകം ചെയ്യുന്ന വിധം

∙വിനാഗിരി ചൂടാക്കുക. അതിൽ പഞ്ചസാര ചേർത്തു മുഴുവൻ അലിഞ്ഞശേഷം അടുപ്പിൽ നിന്നു വാങ്ങി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതാണ് ഡ്രസിങ്. ഇത് ഉപയോഗിക്കും വരെ ഫ്രിഡ്ജിൽ വയ്ക്കണം.

∙ഒരു ബൗളിൽ ലെറ്റൂസ് ഇല നിരത്തുക. ഇതിനു മുകളിൽ അഞ്ചാമത്തെ ചേരുവ ഓരോന്നായി നിരത്തുക.

∙ഇതിനു മുകളിലേക്കു തയാറാക്കിയ ഡ്രസിങ് തളിച്ചു വയ്ക്കണം. വിളമ്പുന്നതിനു തൊട്ടു മുമ്പു കുടഞ്ഞു യോജിപ്പിക്കുക.