Wednesday 06 January 2021 03:24 PM IST : By സ്വന്തം ലേഖകൻ

രുചിയോടൊപ്പം ആരോഗ്യവും, തയാറാക്കാം കൂൺ തൈരു സാലഡ്!

mushroom

കൂൺ തൈരു സാലഡ്

1.ബട്ടണ്‍ മഷ്റൂം – 750 ഗ്രാം

2.എണ്ണ – മൂന്നു വലിയ സ്പൂൺ

3.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

4.കട്ടത്തൈര് – 150 മില്ലി

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

ഗ്രാമ്പൂ – രണ്ട്, ചതച്ചത്

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

5.സെലറി – നാലു തണ്ട്, ചതുരക്കഷണങ്ങളാക്കിയത്

ബേസിൽ ലീവ്സ് – കുറച്ച്

പാകം ചെയ്യുന്ന വിധം

∙മഷ്റൂം കഴുകി വൃത്തിയാക്കി തുടച്ചുണക്കി വയ്ക്കുക.

∙ഒരു പാനിൽ എണ്ണ ചൂടാക്കി വ‍ൃത്തിയാക്കിയ കൂണും ഉപ്പും കുരുമുളകുമ ചേർത്തിളക്കി നല്ല തീയിൽ അഞ്ചു മിനിറ്റ് ഇളക്കി വാങ്ങി ചൂടാറാൻ വയ്ക്കുക.

∙നാലാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ്ങ് തയാറാക്കി കൂൺ മിശ്രിതത്തിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക. ഈ സാലഡ് പാത്രത്തിലാക്കി അടച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙സെലറി അരിഞ്ഞതും ബേസിൽ ലീവ്സും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: രാധ നായർ, ബെംഗളൂരു