Saturday 20 November 2021 12:42 PM IST : By സ്വന്തം ലേഖകൻ

കുട്ടിൾക്കു നൽകാം കോക്കനട്ട് പൈനാപ്പിൾ സ്‌ക്വയർസ്, ഈസി റെസിപ്പി!

pinesqare

കോക്കനട്ട് പൈനാപ്പിൾ സ്‌ക്വയർസ്

1.വെണ്ണ – മുക്കാൽ കപ്പ്

2.പഞ്ചസാര – കാൽ കപ്പ്

3.മൈദ – ഒന്നര കപ്പ്

4.ഉപ്പ് – കാൽ ചെറിയ സ്പൂൺ

5.ടിന്നിൽ കിട്ടുന്ന പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് – 400 ഗ്രാം

6.മുട്ട – ഒന്ന്

7.ബ്രൗൺ ഷുഗർ – മുക്കാൽ കപ്പ്

8.തേങ്ങ തിരുമ്മിയത് – മുക്കാൽ കപ്പ്

9.വനില എസൻസ് – അര ചെറിയ സ്പൂൺ

10.ഉപ്പ് – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 350 c ൽ ചൂടാക്കിയിടുക.

∙പൈനാപ്പിൾ ചാർ അരിച്ച് ഒരു പാത്രത്തിലാക്കുക.

∙വെണ്ണയും പഞ്ചസാരയും യോജിപ്പിച്ച്, നന്നായടിച്ച് ഉരുണ്ടു വരുംപോലെ പതയ്ക്കുക.

∙ഉപ്പും ചേർത്ത് അടഞ്ഞ മാവ് ഈ ചേരുവയിൽ നന്നായി യോജിപ്പിക്കുക.

∙8’ സമചതുരത്തിലുള്ള ഒരു ബേക്കിങ് ടിന്നിൽ ഈ മിശ്രിതം മുകളറ്റം വരെ ഒഴിച്ചു വയ്ക്കുക.

∙പൈനാപ്പിളിൽ നിന്നും ചാർ പിഴിഞ്ഞ് എടുത്തശേഷം കഷണങ്ങളാക്കുക. ഇതു മൈദാ മിശ്രിതത്തിനു മീതെ നിരത്തുക.

∙മുട്ടവെള്ള മൃദുവായി അടിക്കുക. ഇതിൽ ബ്രൺഷുഗർ, തേങ്ങ തിരുമ്മിയത്, വനില എസൻസ്, ഉപ്പ് എന്നിവ യോജിപ്പിച്ച്, പൈനാപ്പിൾ കഷണങ്ങൾക്കു മീതെ നിരത്തുക.

∙30–40 മിനിറ്റു സമയ‍ം മുകൾഭാഗം ഗോൾഡൻ ബ്രൗൺനിറം ആകുന്നതു വരെ ബേക്ക് ചെയ്യുക.