Friday 13 May 2022 05:05 PM IST : By സ്വന്തം ലേഖകൻ

നെയ്യ് ചോറിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാം മാതളനാരങ്ങ റൈത്ത!

rairtgh

മാതളനാരങ്ങ റൈത്ത

1.മാതളനാരങ്ങ അല്ലികളായി അടർത്തിയത് – അരക്കപ്പ്

2.കട്ടത്തൈര് – ഒന്നരക്കപ്പ്

ഉപ്പ് – പാകത്തിന്

3.പുതിനയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, നുറുക്കിയത്

സാലഡ് വെള്ളരിക്ക പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙മാതളനാരങ്ങയുടെ പകുതിയെടുത്ത് മിക്സിയിൽ ഒന്നടിച്ത് അരിച്ചെടുക്കുക.

∙തൈരും ഉപ്പും മാതളനാരങ്ങനീരും ചേർത്തിളക്കിയ ശേഷം മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി വിളമ്പാം.