Tuesday 08 September 2020 12:57 PM IST : By Pachakam Desk

എളുപ്പത്തിൽ തയാറാക്കാം, വ്യത്യസ്തവും രുചികരവുമായ അരിപ്പത്തിരി പൊരിച്ചത്!

aripathiri

അരിപ്പത്തിരി പൊരിച്ചത്

1. അരിപ്പൊടി - അരക്കിലോ

ഉപ്പ് - പാകത്തിന്

തിളച്ച വെള്ളം - പാകത്തിന്

2. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ അരിപ്പൊടിയിൽ ഉപ്പു േചർത്തു പാകത്തിനു തിളച്ച വെള്ളം േചർത്തു നന്നായി കുഴച്ചെടുക്കണം.

∙ നല്ല മയമാകുമ്പോൾ, മാവ് 10 ഉരുളകളാക്കി, ഓരോ ഉരുളയും അൽപം കനത്തിൽ പരത്തുക.

∙ ഓരോന്നും ചൂടായ എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുക.