Tuesday 02 April 2024 12:07 PM IST : By സ്വന്തം ലേഖകൻ

നോമ്പുതുറ വിഭവമായി തയാറാക്കാം രുചിയൂറും മലബാർ വെള്ളപോള!

vellapolaaaa

മലബാർ വെള്ളപോള

1.പച്ചരി – ഒരു കപ്പ്

ഉഴുന്ന് – ഒരു വലിയ സ്പൂൺ

2.ചോറ് – മുക്കാൽ കപ്പ്

പഞ്ചസാര – മൂന്നു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

യീസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു രാത്രി കുതിർത്തതിനു ശേഷം രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്ത് അരയ്ക്കുക. ഇ‍ഡ്ഡലി മാവിനെക്കാൽ അയവിൽ മാവു തയാറാക്കുക.

∙ഇത് അഞ്ചു–ആറു മണിക്കൂർ അനക്കാതെ വയ്ക്കണം.

∙പിന്നീട് എണ്ണ പുരട്ടിയ ഇ‍ഡ്ഡലി തട്ടിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക.

∙കട്ടിതേങ്ങാപ്പാൽ ഒഴിച്ചു കഴിക്കാം.