Friday 06 December 2024 03:56 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ തയാറാക്കാം മത്തി വാട്ടിയത്, രുചിയൂറും റെസിപ്പി!

mathiiiii

മത്തി വാട്ടിയത്

1.മത്തി – അരക്കിലോ

2.കുരുമുളക് – ഒന്നര വലിയ സ്പൂൺ

3.ചുവന്നുള്ളി – കാൽ കപ്പ്

വെളുത്തുള്ളി – ആറ് അല്ലി

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.കറിവേപ്പില – ആവശ്യത്തിന്0

5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മത്തി വൃത്താക്കി വയ്ക്കണം.

∙മിക്സിയിൽ കുരുമുളക് പൊടിച്ചെടുക്കുക.

∙ഇത്ലേക്കു മൂന്നാമത്തെ ചേരുവ ചേർത്ത് അരച്ചു മത്തിയിൽ പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙മൺചട്ടി ചൂടാക്കി ഒരു വാഴയില വച്ച് കറിവേപ്പില നിരച്ചി മുകളിൽ മത്തി അടുക്കണം.

∙മറ്റൊരു വാഴയില കൊണ്ടു മൂടി അടച്ചു വച്ചു വേവിക്കുക.

∙വെന്തു പാകമാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചിളക്കി വിളമ്പാം.