Monday 06 January 2025 12:56 PM IST

ചോറിനൊപ്പം ഇതാ കലക്കൻ ഒഴിച്ചുകറി, തയാറാക്കാം കുമ്പളങ്ങ തക്കാളി പുളിങ്കറി!

Silpa B. Raj

pulinkurryry

കുമ്പളങ്ങ തക്കാളി പുളിങ്കറി

1.കുമ്പളങ്ങ – കാൽ കിലോ

2.തക്കാളി – രണ്ട്. അരിഞ്ഞത്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

‌ മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പച്ചമുളക് – മൂന്ന്

ഉപ്പ് – പാകത്തിന്

3.വാളൻപുളി കുതിർത്തത് – കാൽ കപ്പ്

4.തേങ്ങ ചിരകിയത് – അരക്കപ്പ്

ജീരകം – അര ചെറിയ സപൂൺ

5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

6.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – അൽപം

പാകം ചെയ്യുന്ന വിധം

∙കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കണം.

∙ഇതിലേക്കു വാളൻപുളിയും ചേർത്തു രണ്ടു മിനിറ്റു തിളപ്പിക്കുക.

∙നാലാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തിളക്കി തിളപ്പിച്ചു വാങ്ങണം.

∙വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.