1. കടലപ്പരിപ്പ് – അരക്കിലോ
2. പാല് – ഒരു കപ്പ്
മുട്ട – അഞ്ച്
കണ്ടന്‍സ്ഡ് മില്‍ക്ക് – അരക്കപ്പ്
പഞ്ചസാര – അരക്കപ്പ്
ഏലയ്ക്കാപ്പൊടി – കാല് ചെറിയ സ്പൂണ്‍
3. നെയ്യ് – രണ്ടു വലിയ സ്പൂണ്‍
4. കശുവണ്ടിപ്പരിപ്പ് – അല്പം
ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ കടലപ്പരിപ്പ് നന്നായി കഴുകിയ ശേഷം ഒരുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം.
∙ പിന്നീട് നന്നായി കഴുകിയ ശേഷം പ്രഷര്‍ കുക്കറിലാക്കി ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നാല്–അഞ്ചു വിസില്‍ വരും വരെ വേവിക്കുക.
∙ ഇതു രണ്ടാമത്തെ ചേരുവ ചേര്‍ത്തു മിക്സിയിലാക്കി തരുതരുപ്പായി അരയ്ക്കണം. കൂടുതല്‍ അരഞ്ഞു പോകരുത്.
∙ ഒരു പരന്ന പാന്‍ സ്റ്റൗവില്‍ വച്ച ശേഷം അതിനു മുക ളില്‍ ചുവടുകട്ടിയുള്ള വട്ടത്തിലുള്ള നോണ്‍സ്റ്റിക് പാ ന് വയ്ക്കുക. ഇതില്‍ നെയ്യ് ചേര്‍ത്ത ശേഷം കടലമിശ്രിതം ഒഴിക്കണം.
∙ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. മൂടി തുറന്ന് കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വച്ച് അലങ്കരിക്കുക.
∙ വീണ്ടും അടച്ചു വച്ചു 10–20 മിനിറ്റ് വേവിച്ച് കേക്കിന്റെ പാകത്തിനാക്കണം. ആവശ്യമെങ്കില്‍ മധുരമുള്ള ചെറി കൊണ്ടും അലങ്കരിക്കാം. കഷണങ്ങളാക്കി വിളമ്പാം.