Monday 05 July 2021 01:56 PM IST : By Ammu Mathew

തനി നാടൻ നെയ്പ്പത്തിരി, നാലുമണി ചായയ്ക്കൊപ്പം അടിപൊളി!

path

നെയ്പ്പത്തിരി

1.വറുത്ത അരിപ്പൊടി – കാൽ കിലോ

മൈദ – കാൽ കിലോ

2.വെള്ളം – കാൽ ലിറ്റർ
ഉപ്പ് – പാകത്തിന്

3.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

കരിംജീരകം – ഒരു ചെറിയ സ്പൂൺ

തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙വെള്ളം ഉപ്പിട്ടു തിളപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർക്കണം.

∙ഇതിലേക്ക് അരിപ്പൊടിയും മൈദയും ചേർത്തു നന്നായി ഇളക്കുക. (വെള്ളം നന്നായി തിളച്ചില്ലെങ്കിൽ മാവ് പാത്രത്തിന്റെ ചുവട്ടിൽ പറ്റിപ്പിടിക്കും)

∙വാങ്ങി വച്ച് ചൂടാറിയ ശേഷം കുഴയ്ക്കുക.

∙ഇത് പൂരി പോലെ പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക.