Wednesday 18 August 2021 10:48 AM IST : By Rajeev Menon

ഓണത്തിനു വിളമ്പാം കൊതിപ്പിക്കും ഓട്ടട, ഈസി റെസിപ്പി!

ottada

ഓട്ടട

1.തേങ്ങ ചുരണ്ടിയത് – 150 ഗ്രാം

പഞ്ചസാര – നാലു വലിയ സ്പൂൺ

ഏലയ്ക്ക പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

നെയ്യ് – രണ്ടു ചെറിയ സ്പൂൺ

2.വെള്ളം – 250 മില്ലി

ഉപ്പ് – ഒരു നുള്ള്

3.അരിപ്പൊടി വറുത്തത് – 250 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.‌

∙വെള്ളം ഉപ്പും ചേർത്തു തിളയ്ക്കുമ്പോൾ അരിപ്പൊടി ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക.

∙ചൂടുമാറും മുമ്പ് കൈകൊണ്ടു നന്നായി കുഴച്ചു മാവു തയാറാക്കുക.

∙ഇത് ഒരു വാഴയിലക്കീറിൽ വച്ചു വിരൽകൊണ്ടു പരത്തുക.

∙അതിനു മുകളിൽ തേങ്ങാ–പഞ്ചസാര മിശ്രിതം നിരത്തി രണ്ടായി മടക്കുക.

∙മൺചട്ടി ചൂടാക്കി അട വച്ചു തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക.