Thursday 09 January 2020 04:37 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ ശില്പ ബി. രാജ്

സിമ്പിളായി തയാറാക്കാം, ആപ്പിൾ- ആമൺ കേക്ക്

_BCD5020 ഫോട്ടോ : സരുൺ മാത്യു

1. പഞ്ചസാര – 125 ഗ്രാം

2. ആപ്പിൾ – രണ്ട്, തൊലിയോടെ ഗ്രേറ്റ് ചെയ്തത്

3. ബ്രാണ്ടി – രണ്ടു വലിയ സ്പൂണ്‍

4. മൈദ – 250 ഗ്രാം

ബേക്കിങ് പൗഡർ – രണ്ടര ചെറിയ സ്പൂൺ

കറുവാപ്പട്ട പൊടിച്ചത് – മുക്കാൽ ചെറിയ സ്പൂൺ

5. വെണ്ണ – 250 ഗ്രാം

പഞ്ചസാര പൊടിച്ചത് – 250 ഗ്രാം

6. മുട്ടമഞ്ഞ – അഞ്ചു മുട്ടയുടേത്

7. മുട്ടവെള്ള – അഞ്ചു മുട്ടയുടേത്

8. ബദാം (10-12) നുറുക്കിയത് – അരക്കപ്പ്

ഉപ്പ് – ഒരു നുള്ള് (വെണ്ണ ഉപ്പില്ലാത്തത് ആണെങ്കിൽ)

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180 Cൽ ചൂടാക്കിയിടുക.

∙ പഞ്ചസാര കാരമലൈസ് ചെയ്ത ശേഷം ആപ്പിൾ ഗ്രേറ്റ് ചെയ്തതു ചേർത്തു വേവിക്കണം. ആപ്പിൾ വെന്തു ജാം പ രുവമാകണം.

∙ അടുപ്പിൽ നിന്നു വാങ്ങി, ചൂടാറിയ ശേഷം ബ്രാണ്ടി ചേർത്തിളക്കണം.

∙ നാലാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക.

∙ വെണ്ണയും പഞ്ചസാര പൊടിച്ചതും അടിച്ചു നന്നായി മയ പ്പെടുത്തുക. ഇതിലേക്കു മുട്ടമഞ്ഞ ചേർത്ത് അടിച്ചു മയപ്പെടുത്തണം.

∙ ഇതിലേക്ക് ആപ്പിൾ മിശ്രിതം ചേർത്തു യോജിപ്പിക്കുക.

∙ മുട്ടവെള്ള അടിച്ചു പതപ്പിക്കണം.

∙ മുട്ടമഞ്ഞ മിശ്രിതത്തിൽ മൈദ മിശ്രിതവും മുട്ടവെള്ള അടിച്ച തും മെല്ലേ ചേർത്തു യോജിപ്പിക്കണം. 

∙ ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തു മെല്ലേ യോജിപ്പിച്ച് ബേക്കിങ് ട്രേയിൽ ഒഴിക്കുക.‌

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45-50 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

Tags:
  • Desserts
  • Pachakam