Monday 22 April 2024 11:35 AM IST

നാവിൽ കപ്പലോടും രുചി, തയാറാക്കാം ഹണി ബാർബിക്യൂ ചിക്കൻ!

Liz Emmanuel

Sub Editor

honey bbq

ഹണി ബാർബിക്യൂ ചിക്കൻ

1.ചിക്കൻ – അരക്കിലോ, വലിയ കഷണങ്ങളാക്കി മുറിച്ചത്

2.വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഒലിവ് ഓയിൽ – രണ്ടു ചെറിയ സ്പൂൺ

3.എണ്ണ – പാകത്തിന്

4.തേൻ – രണ്ടു വലിയ സ്പൂൺ

ബാർബിക്യൂ സോസ് – ഒന്നര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.

∙ഒരു ചെറിയ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ഗ്രിൽ ചെയ്തു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ അൽപം കൂടി എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ യോജിപ്പിച്ചതും ചേർത്തു തിളച്ചു വരുമ്പോൾ തയാറാക്കിയ ചിക്കനും ചേർത്തിളക്കണം.

∙ചിക്കനിൽ അരപ്പു പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി ചൂടോടെ മയോണീസിനും സാലഡിനും ഒപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes