Friday 18 November 2022 02:51 PM IST : By ബീന മാത്യു

ബീൻസ് ഇഷ്ടപ്പെടാത്തവരും മനസ്സറിഞ്ഞു കഴിക്കും; ഇടിയപ്പത്തിനൊപ്പം ചൂടോടെ കഴിക്കാം സൂപ്പര്‍ വെജ് കറി

beans-curry_1 ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. എണ്ണ – രണ്ടു വലിയ സ്പൂൺ

2. കായംപൊടി – ഒരു നുള്ള്

3. വെള്ളം – മുക്കാൽ കപ്പ്

4. ബേക്കിങ് സോഡ – ഒരു നുള്ള്

5. ബീൻസ് നാരു കളഞ്ഞു ചരിച്ചു മുറിച്ചത് – രണ്ട് കപ്പ്

6. തേങ്ങാപ്പാൽ – ഒരു കപ്പ്

കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ

7. നിലക്കടല വറുത്തു തരുതരുപ്പായി പൊടിച്ചത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി കായം ചേർക്കുക. ഇതിലേക്കു വെള്ളം ഒഴിച്ചു തിളയ്ക്കുമ്പോൾ ബേക്കിങ് സോഡ ചേർത്തിളക്കുക.

∙ ഇതിലേക്കു ബീൻസ് ചേർത്തു വേവിക്കണം.

∙ വെന്തു വരുമ്പോള്‍ തേങ്ങാപ്പാൽ കോൺഫ്ളോർ കലക്കിയതും ചേർത്തിളക്കുക.

∙ ഏഴാമത്തെ ചേരുവയും ചേർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

Tags:
  • Pachakam