Friday 13 May 2022 04:53 PM IST : By സ്വന്തം ലേഖകൻ

വീക്കെൻഡ് പാർട്ടികളിൽ സ്‌റ്റാർട്ടറായി വിളമ്പാം ചീസ് ഫിങ്‌ഗർ, ഈസി റെസിപ്പി!

paneer fing

ചീസ് ഫിങ്‌ഗർ

1.പനീർ – 200 ഗ്രാം, മിക്സിയിൽ പൊടിച്ചത്

ഉരുളക്കിഴങ്ങ് – അരക്കിലോ, പുഴുങ്ങിപ്പൊടിച്ചത്

പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്

‌ സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

2.മുട്ട – ഒന്ന്, അടിച്ചത്ി

3.റൊട്ടിപ്പൊടി – മൂന്ന് കപ്പ്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഈ മിശ്രിതം രണ്ടിഞ്ചു നീളത്തിൽ ഉരുട്ടി വയ്ക്കണം.

∙ഓരോന്നും മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

Tags:
  • Vegetarian Recipes
  • Pachakam
  • Snacks