Monday 09 May 2022 11:40 AM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം തനി നാടൻ രുചിയിലൊരു കടച്ചക്ക–ചെമ്മീൻ പിരട്ട്!

chemmeen

കടച്ചക്ക–ചെമ്മീൻ പിരട്ട്

1.എണ്ണ – രണ്ടു വലിയ സ്പൂൺ

2.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

3.ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, പിളർന്നത്

കറിവേപ്പില – പാകത്തിന്

4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

5.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

6.കടച്ചക്ക ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

7.ചെമ്മീൻ തൊണ്ടും നാരും കളഞ്ഞത് – ഒരു കപ്പ്

വെള്ളം – അരക്കപ്പ്

ഉപ്പ് – പാകത്തിന്

8.മല്ലിയില അരിഞ്ഞത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റുക. ഇളം ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേർത്തിളക്കണം.

∙മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു രണ്ടു മിനിറ്റ് ഇളക്കുക. ഇതിലേക്ക് കടച്ചക്കയും ചേർത്തിളക്കിയ ശേഷം 15 മിനിറ്റ് മൂടി വച്ചു വേവിക്കണം.

∙കറി പാകമാകുമ്പോൾ വാങ്ങി മുകളിൽ മല്ലിയില വിതറി ഉപയോഗിക്കാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes