Wednesday 01 September 2021 04:35 PM IST : By Vanitha Pachakam

നാവിലിട്ടാൽ അലിഞ്ഞുപോകുന്ന രുചിയിൽ ചോക്‌ലെറ്റ് ഫജ് ബർഫി!

burfiiiii

ചോക്‌ലെറ്റ് ഫജ് ബർഫി

1. ഖോയ - അരക്കിലോ

2. പഞ്ചസാര - 175 ഗ്രാം

ഏലയ്ക്കാപ്പൊടി - രണ്ടു നുള്ള്

റോസ്‌വാട്ടർ - ഒരു വലിയ സ്പൂൺ

3. ബെൽജിയം കൊക്കോ പൗഡർ - ഒരു െചറിയ സ്പൂൺ

4. നാടൻ െനയ്യ് - ഒരു ചെറിയ സ്പൂൺ

5. സിൽവൽ ലീഫ് - രണ്ടു ഷീറ്റ്

പാകം െചയ്യുന്ന വിധം

∙ ഖോയ തണുപ്പു മാറ്റി, ചുവടുകട്ടിയുള്ള നോൺസ്റ്റിക് പാ നിലാക്കി ചെറുതീയിൽ വച്ചു തുടരെയിളക്കുക.

∙ ഖോയ ചൂടാകുമ്പോൾ നെയ്യ് ഊറി വരുന്നതു കാണാം. ആ സമയത്ത് രണ്ടാമത്തെ േചരുവ േചർത്ത് ഇടത്തരം തീ യിലാക്കുക.

∙ പഞ്ചസാര അലിഞ്ഞ്, മിശ്രിതം ഹൽവ പരുവത്തിലാകും വരെ തുടരെയിളക്കണം. തുടരെയിളക്കുമ്പോൾ ഖോയ അ രികിൽ നിന്നു വിട്ട്, ഒറ്റക്കട്ടയായി മാറും. ഹൽവ പോലെ അയഞ്ഞു പോകരുത്.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.

∙ ഇതിലേക്കു കൊക്കോ ചേർത്തു മയം പുരട്ടിയ കൈ കൊണ്ടു മൃദുവായി കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ ഒരു പരന്ന പാത്രത്തിൽ ഖോയ മിശ്രിതം നിരത്തി, മുകളിൽ സിൽവർ ലീഫ് ഒട്ടിച്ച ശേഷം 10 മിനിറ്റ് ഫ്രീസറിൽ വ യ്ക്കുക.

∙ പിന്നീട് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts