Monday 12 November 2018 05:11 PM IST : By സ്വന്തം ലേഖകൻ

വറുത്തരച്ച നാടൻ സാമ്പാർ

sambar-onion21

1. തുവരപ്പരിപ്പ് – അരക്കപ്പ്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, രണ്ടായി മുറിച്ചത്

ചുവന്നുള്ളി – 10, രണ്ടായി മുറിച്ചത്

മുരിങ്ങയ്ക്ക – ഒരു െചറുത്, കഷണങ്ങളാക്കിയത്

പച്ച ഏത്തയ്ക്ക – ഒരു ചെറുത്, കഷണങ്ങളാക്കിയത്

വഴുതനങ്ങ – ഒരു ചെറുത്, കഷണങ്ങളാക്കിയത്

ഉപ്പ് – പാകത്തിന്

2. വെണ്ടയ്ക്ക – നാല്, കഷണങ്ങളാക്കിയത്

തക്കാളി – ഒന്ന്, കഷണങ്ങളാക്കിയത്

വാളൻപുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ

വറുത്തരയ്ക്കാൻ

3. തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്

ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

4. മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ

മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ (LG കായംപൊടി വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യുക) 

താളിപ്പിന്

5. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ

6. കടുക് – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്, രണ്ടാക്കിയത്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ പ്രഷർ കുക്കറിലാക്കി പാകത്തിന് വെള്ളമൊഴിച്ചു വേവിക്കുക.

∙ ഇതിലേക്ക് വെണ്ടയ്ക്കയും തക്കാളിയും പുളി പിഴിഞ്ഞതും ചേർത്തു തിളപ്പിക്കുക. 

∙ ഒരു പാത്രത്തിൽ മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങുന്നതിനു തൊട്ടു മുൻപ് മല്ലിപ്പൊടി, മുളകുപൊടി, കായംപൊടി എന്നിവ ചേർത്തിളക്കുക. ചൂടാറിയശേഷം മിക്സിയിലാക്കി അരച്ചെടുക്കുക.

∙ അരപ്പ് അൽപം വെള്ളത്തിൽ കലക്കി പരിപ്പ്–പച്ചക്കറി മിശ്രിതത്തിൽ ഒഴിച്ച്, പാകത്തിനു വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങുക.

∙ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ചതൊഴിച്ചു വിളമ്പാം.