Saturday 13 April 2024 03:28 PM IST : By സ്വന്തം ലേഖകൻ

വിഷുവിന് കൊതിയൂറും മാമ്പഴ പ്രഥമന്‍; സിമ്പിള്‍ റെസിപ്പി

mangopauaffgf

1. മാമ്പഴം – ഒരു കിലോ

2. ശർക്കര – മുക്കാൽ കിലോ

3. തേങ്ങ – നാല്

4. നെയ്യ്  – നാലു ചെറിയ സ്പൂൺ

5. ഏലയ്ക്കപ്പൊടി – കാൽ ചെറിയ സ്പൂൺ

ജീരകംപൊടി – കാൽ ചെറിയ സ്പൂൺ

6. കശുവണ്ടിപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ

ഉണക്കമുന്തിരി – ഒരു ചെറിയ സ്പൂൺ

തേങ്ങാക്കൊത്ത് – കാൽ കപ്പ്‌

പാകം ചെയ്യുന്ന വിധം

∙ മാമ്പഴം തൊലി കളഞ്ഞ് അരച്ചെടുക

∙ ശർക്കര അല്‍പം  വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വയ്ക്കുക.

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നാംപാലും രണ്ടാംപാലും എടുത്തു വയ്ക്കണം.

∙ ഉരുളിയിൽ രണ്ടു ചെറിയ സ്പൂൺ നെയ്യ് ചൂടാക്കി മാമ്പഴം അരച്ചത്  ഒന്നു  വരട്ടിയെടുക്കണം. ഇതിലേക്ക് ശ ർക്കര ഉരുക്കിയതു ചേർത്ത് 10 മിനിറ്റ് വരട്ടി എടുക്കുക. 

∙ ഇതിലേക്ക് രണ്ടാംപാൽ ചേർത്തു പായസം തിളച്ചു കുറുകി വരുമ്പോള്‍ ഏലയ്ക്കപ്പൊടിയും ജീരകംപൊടിയും  ചേർക്കണം. തീ നന്നായി കുറച്ചു വച്ച ശേഷം ഒ ന്നാംപാൽ ചേർത്തു മെല്ലേ ഇളക്കി യോജിപ്പിക്കുക.  

∙ അടുപ്പിൽ നിന്നു വാങ്ങി നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പായസത്തില്‍ ചേര്‍ക്കാം.  

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: അപര്‍ണ ജീവന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അപര്‍ണ ജീവന്‍, ഇഞ്ചിപ്പെണ്ണ്, മുണ്ടൂര്‍, തൃശൂര്‍.

Tags:
  • Pachakam