Thursday 08 July 2021 04:01 PM IST : By Beena Mathew

ചോറിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാം പരിപ്പ് കട്ട, തയാറാക്കാം ഈസിയായി!

daal

പരിപ്പു കട്ട

1.പരിപ്പ് – ഒരു കപ്പ്

തക്കാളി – രണ്ട്, കഷണങ്ങളാക്കിയത്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ജീരകം വറുത്തത് – അര ചെറിയ സ്പൂൺ

ഉലുവ വറുത്തത് – അര ചെറിയ സ്പൂൺ

2.വാളൻപുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ

3.മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – അര വലിയ സ‍്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

4.എണ്ണ – പാകത്തിന്

5.കടുക് – അര ചെറിയ സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി – ആറ് അല്ലി, അരിഞ്ഞത്

വറ്റൽമുളക് – മൂന്ന്, കഷണങ്ങളാക്കിയത്

6.മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ പ്രഷർകുക്കറിലാക്കി നന്നായി വേവിക്കുക.

∙പിന്നീട് കുക്കർ തുറന്നു പരിപ്പും തക്കാളിയും മെല്ലേ ഒന്ന് ഉടച്ചു കൊടുക്കണം.

∙ഇതിലേക്കു വാളൻപുളി പിഴിഞ്ഞതും മൂന്നാമത്തെ ചേരുവയും പാകത്തിന് ഉപ്പും ചേർത്തിളക്കി മൂടി വച്ചു തിളപ്പിക്കണം.

∙നന്നായി തിളച്ച ശേഷം അടുപ്പിൽ നിന്നു വാങ്ങുക.

∙എണ്ണ ചൂടാക്കി, അഞ്ചാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ചേർത്തിളക്കണം.

∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes