Saturday 08 August 2020 03:55 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

ഹെൽത്തിയായ ഡേറ്റ്‌സ് റൈത്ത, റൈസിനൊപ്പം വിളമ്പാം...

dates-raita1 ഫോട്ടോ: ഫിസ പർവീൺ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: നജീന റഷീദ്, തിരുവനന്തപുരം

1. പഞ്ചസാര – ഒരു വലിയ സ്പൂൺ

ഉപ്പ് – കാൽ ചെറിയ സ്പൂൺ

ജീരകം ചൂടാക്കിപ്പൊടിച്ചത്  – അര ചെറിയ സ്പൂൺ

2. കട്ടത്തൈര് – ഒരു കപ്പ്‌ 

3. ഈന്തപ്പഴം – 10 അരിഞ്ഞത്

കറുത്ത ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ

ബദാം – ആറ്, നുറുക്കിയത്

ചെറി – അഞ്ച്, അരിഞ്ഞത്

പിസ്ത – അഞ്ച്, നുറുക്കിയത്

മാതളനാരങ്ങ അല്ലികളാക്കിയത് 

– രണ്ടു വലിയ സ്പൂൺ

4. കശ്മീരി മുളകുപൊടി – കാൽ ചെറിയ സ്പൂൺ

5. പുതിനയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. 

∙ ഇതില്‍ തൈരു ചേർത്തിളക്കി യോജിപ്പിക്കണം.

∙ ഇതിലേക്കു മൂന്നാമത്തെ  ചേരുവ ചേര്‍ത്തു യോജിപ്പിച്ചു മുകളിൽ കശ്മീരിമുളകുപൊടി വിതറി പുതിനയില ചേർത്തിളക്കുക. 

∙ റൈസിനൊപ്പം വിളമ്പാം.

Tags:
  • Pachakam