Wednesday 15 December 2021 11:55 AM IST : By Vanitha Pachakam

ഈന്തപ്പഴം കൊണ്ടു തയാറാക്കാം ഡേറ്റ് സാൻവിച്ച് കേക്ക്, ഈസി റെസിപ്പി!

datessan

ഡേറ്റ് സാൻവിച്ച് കേക്ക്

1. ഈന്തപ്പഴം, കുരുകളഞ്ഞു പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

2. വെള്ളം – രണ്ടു വലിയ സ്പൂൺ

3. വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ

4. വെണ്ണ – 115 ഗ്രാം

പഞ്ചസാര – 115 ഗ്രാം

5. ഗോൾഡൻ സിറപ്പ് – ഒരു വലിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

6. മുട്ട – ഒന്ന്, അടിച്ചത്

7. ൈമദ – ഒന്നരക്കപ്പ്

ബേക്കിങ് പൗഡർ – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഈന്തപ്പഴം വെള്ളം ചേർത്തു വേവിച്ചു മൃദുവാകുമ്പോൾ ഒരു ഫോർക്ക് കൊണ്ടു നന്നായി ഉടയ്ക്കണം.

∙ ഇതിൽ വനില എസ്സൻസ്സും േചർത്തു വാങ്ങി ചൂടാറാൻ വയ്ക്കണം.

∙ വെണ്ണയും പഞ്ചസാരയും േചർത്തു നന്നായി തേച്ചു മയപ്പെടുത്തുക.

∙ ഇതിലേക്കു ഗോൾഡൻ സിറപ്പും ഉപ്പും േചർത്തു യോജിപ്പിക്കുക.

∙ ഇതിൽ മുട്ടയും, മൈദയും ബേക്കിങ് പൗഡറും ചേർത്തിടഞ്ഞതും ചേർത്തു നന്നായി യോജിപ്പിക്കണം.

∙ മയം പുരട്ടിയ പാനിൽ കേക്ക് മിശ്രിതത്തിന്റെ പകുതി ഒഴിച്ചു മുകളിൽ തയാറാക്കി വച്ചിരിക്കുന്ന ഡേറ്റ് സിറപ്പ് നിരത്തുക.

∙ അതിനു മുകളിൽ ബാക്കിയുള്ള കേക്ക് മിശ്രിതം നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 25–30 മിനിറ്റ് ബേക്ക് ചെയ്യുക.

Tags:
  • Desserts
  • Easy Recipes
  • Pachakam