Saturday 14 March 2020 12:58 PM IST : By വനിത പാചകം

നാവിൽ രുചിയുടെ മേളം തീർക്കാൻ കപ്പ കുഴച്ചതും മീൻ വറുത്തരച്ച കറിയും!

Kappa-kuzhachathum-varutharacha-meen-kariyum

കപ്പ കുഴച്ചത്

1. കപ്പ – ഒരു കിലോ

2. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – രണ്ടു െചറിയ സ്പൂൺ

4. കടുക് – അര െചറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളക് – നാല്

5. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

ചുവന്നുള്ളി – അഞ്ച്

പച്ചമുളക് – അഞ്ച്

വെളുത്തുള്ളി – നാല് അല്ലി

പാകം െചയ്യുന്ന വിധം

∙ കപ്പ തൊലി കളഞ്ഞു ചെറുതായി നുറുക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ച് ഊറ്റിവയ്ക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം കറിവേപ്പിലയും വറ്റൽമുളകും മൂപ്പിക്കുക. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന കപ്പ ചേർത്തിളക്കുക.

∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു ചതച്ചെടുത്തതും ചേർത്തിളക്കി നന്നായി ഇളക്കി യോജിപ്പിക്കുക.

മീൻ വറുത്തരച്ച കറി

1. െനയ്മീൻ – അരക്കിലോ

2. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

3. ചുവന്നുള്ളി – അഞ്ച്, നീളത്തിൽ അരിഞ്ഞത്

വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

4. മല്ലിപ്പൊടി – അഞ്ചു െചറിയ സ്പൂൺ

മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ

5. വെള്ളം – ഒന്നരക്കപ്പ്

ഉപ്പ് – പാകത്തിന്

ഉലുവാപ്പൊടി – അറ െചറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

6. തക്കാളി – ഒന്ന്, നാലായി മുറിച്ചത്

7. വെളിച്ചെണ്ണ – രണ്ടു െചറിയ സ്പൂൺ

8. കടുക് – അര െചറിയ സ്പൂൺ

ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി െചറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ‌ തേങ്ങ ചേർത്തു ചുവക്കെ കരകരുപ്പായി വറുക്കുക. പകുതി വറവാകുമ്പോൾ വെളിച്ചെണ്ണയും ചുവന്നുള്ളി അരിഞ്ഞതും ചേർക്കണം.

∙ അടുപ്പിൽ നിന്നു വാങ്ങുന്നതിനു തൊട്ടു മുമ്പ്, നാലാമത്തെ കൂട്ടു ചേർക്കുക. ഉടൻ വാങ്ങി ചൂടാറുമ്പോൾ അല്പം പോലും വെള്ളം ചേർക്കാതെ മയത്തിൽ അരച്ചെടുക്കുക.

∙ ഈ അരപ്പ് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിക്കുക.

∙ തിള വന്നു തുടങ്ങുമ്പോൾ മീൻ കഷണങ്ങളും തക്കാളി കഷണങ്ങളും േചർത്തു ചെറുതീയിൽ വേവിച്ചെടുക്കുക.

∙ ചാറു കുറുകി എണ്ണ തെളിയുമ്പോൾ വാങ്ങി വയ്ക്കുക. െവളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും താളിച്ചു കറിയിൽ ചേർക്കുക.

Tags:
  • Pachakam