Thursday 22 August 2019 03:45 PM IST : By ബീന മാത്യു

മുള്ള് പേടിയില്ലാതെ മീൻ കഴിക്കാം; കുട്ടികൾക്കായി മീൻബോൾ ഉരുളക്കിഴങ്ങു കറി!

fish-ball ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശേരി, കൊച്ചി.

കുട്ടികൾക്ക് മുള്ളിന്റെ പേടിയില്ലാതെ ഇഷ്ടത്തോടെ മീൻ കഴിക്കാം. അതുമാത്രമല്ല, രുചിയിലും വ്യത്യസ്തമായ ഒരു വിഭവമാണ് മീൻബോൾ ഉരുളക്കിഴങ്ങു കറി. കിടിലൻ റെസിപ്പി ഇതാ... 

1. അയല – മൂന്ന്

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു നുള്ള്

3. എണ്ണ/വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4. സവാള കനം കുറച്ചു നീളത്തിൽ‌ അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് – അഞ്ച്, നീളത്തിൽ മുറിച്ചത്

ഇഞ്ചി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

5. മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6. ഉപ്പ് – പാകത്തിന്

7. ഉരുളക്കിഴങ്ങ് – രണ്ട്, കഷണങ്ങളാക്കിയത്

8. തേങ്ങ ചുരണ്ടിയത് (ഒന്നരക്കപ്പ്‌) പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ഒരു കപ്പ് രണ്ടാം പാൽ – ഒന്നരക്കപ്പ്

9. വിനാഗിരി – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അയല വൃത്തിയാക്കി മുള്ളു കളഞ്ഞു, ദശ മാത്രം എടുക്കണം. ഇതു പൊടിയായി അരിഞ്ഞശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക. പച്ചമണം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ, അൽപം വെള്ളത്തി ൽ കുഴച്ചതും ഉപ്പും ചേർത്തു വഴറ്റുക.

∙ മസാല മൂത്ത മണം വരുമ്പോൾ ഉരുളക്കിഴങ്ങും അൽപം വെള്ളവും ചേർത്ത് അടച്ചു വച്ചു വേവിക്കണം.

∙ ചാറ് വറ്റി ഉരുളക്കിഴങ്ങു വെന്തു വരുമ്പോൾ അതിലേക്കു രണ്ടാം പാൽ ചേർത്തിളക്കുക.

∙ തിളയ്ക്കുമ്പോൾ മീൻബോളുകൾ ചേർത്തു പാത്രം അടച്ചു വച്ചു ചെറുതീയിൽ വേവിക്കണം.

∙ വെന്ത ശേഷം ഒന്നാം പാൽ ചേർത്തിളക്കി തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി, വിനാഗിരി ഒഴിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Non-Vegertarian Recipes
  • Pachakam