Wednesday 12 August 2020 12:46 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

എളുപ്പത്തിൽ തയാറാക്കാം, വ്യത്യസ്തവും രുചികരവുമായ ഫ്രൈഡ് മീറ്റ് റൈസ്

fried-meet-rice2 ഫോട്ടോ: ഫിസ പർവീൺ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: നജീന റഷീദ്, തിരുവനന്തപുരം

1. നീളമുള്ള ബസ്മതി അരി കഴുകിയെടുത്തത് – അരക്കിലോ

2. ബീഫ് – അരക്കിലോ, ഇടത്തരം വലിയ കഷണങ്ങളാക്കിയത്    

3. മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

ജീരകം വറുത്തുപൊടിച്ചത് – അര ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂണ്‍

ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂണ്‍

നാരങ്ങാനീര്  – അര ചെറിയ സ്പൂണ്‍

പെരുംജീരകംപൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

4. എണ്ണ – പാകത്തിന്

5. നെയ്യ് – അരക്കപ്പ്

6. സവാള നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് – രണ്ട്, പിളർന്നത്

തക്കാളി – ഒന്ന്, അരിഞ്ഞത്

    കറുവാപ്പട്ട – രണ്ടു കഷണം

ജാതിപത്രി – ഒരു ചെറിയ കഷണം

ഗ്രാമ്പൂ, ഏലയ്ക്ക – നാലു വീതം

7. വെള്ളം – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

8. റെഡ് ചില്ലി സോസ് – ഒരു വലിയ സ്പൂൺ

9. പുതിനയില –  ഒരു വലിയ സ്പൂൺ

മല്ലിയില – രണ്ടു വലിയ സ്പൂൺ

കാരറ്റ് നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

ഉണക്കമുന്തിരി – 50 ഗ്രാം, നെയ്യിൽ വറുത്തത്

പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

വെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി വയ്ക്കുക.

∙ ബീഫ് കഴുകി വൃത്തിയാക്കിയ ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ ഫ്രിജിൽ വയ്ക്കുക.

∙ ഇത് അരക്കപ്പ് വെള്ളവും ചേർത്തു  കുക്കറിലാക്കി വേവിക്ക ണം. പകുതി വേവാകുമ്പോൾ വാങ്ങി എണ്ണയിൽ വറുത്തുകോരുക. മൂത്തു പോകാതെ ശ്രദ്ധിക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് ആറാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു ബസ്മതി അരി ചേർത്ത് ഇ ളക്കി യോജിപ്പിക്കണം. വെള്ളവും ഉപ്പും ചേർത്ത് അരി വേ വിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ അരിയുടെ നടുവിലായി ബീഫ്  കഷണങ്ങൾ ചേര്‍ത്തു ചെറുതീയിൽ അ ടച്ചുവച്ചു പത്തു മിനിറ്റ് വേവിക്കണം.

∙ ഇതിനു മുകളില്‍ സോസ് ചുറ്റിയൊഴിക്കുക. ഒൻപതാമത്തെ ചേരുവ മുകളിൽ വിതറി ചെറുതീയിൽ അടച്ചു വച്ച് അഞ്ചു മിനിറ്റ് വേവിക്കുക. നന്നായി ഇളക്കി ചൂടോടെ വിളമ്പാം. 

Tags:
  • Lunch Recipes
  • Dinner Recipes
  • Pachakam