Monday 20 January 2020 02:30 PM IST : By വനിത പാചകം

വെറൈറ്റി രുചിയിൽ പഴങ്ങൾ കൊണ്ടൊരു പീറ്റ്സ്സ!

fruit-pizzaaa

ഫ്രൂട്ട് പീറ്റ്സ്സ

1. പീറ്റ്സ്സാ ബേസ് – ഒരു വലുത്

2. ആപ്പിൾ – ഒരു വലുത്

െപയർ - ഒരു വലുത്

3. ഓറഞ്ച് മാർമലേഡ് – മൂന്നു വലിയ സ്പൂൺ

4. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

5. ചെഡ്ഡാർ ചീസ്, ഗ്രേറ്റ് ചെയ്തത് – ഒരു കപ്പിന്റെ മൂന്നിൽ രണ്ട്

വോൾനട്ട് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

7. കേയ പീറ്റ്സ സീസണിങ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ന്‍ 1900C ൽ ചൂടാക്കിയിടുക.

∙ ആപ്പിളും പെയറും തൊലിയും കുരുവും കളഞ്ഞു രണ്ടാക്കിയശേഷം കനംകുറച്ച് അരിഞ്ഞുവയ്ക്കുക.

∙ പീറ്റ്സ ബേസിനു മുകളിൽ മാർമലേഡ് നിരത്തണം.

∙ ഇതിനു മുകളിൽ ആപ്പിളും പെയറും അരിഞ്ഞതു നിരത്തുക. ഇതിനു മീതെ ഒലിവെണ്ണ തളിച്ചശേഷം ചീസും വോൾനട്ടും നിരത്തുക.

∙ ഏറ്റവും മുകളിൽ പീറ്റ്സ സീസണിങ് വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് എട്ടു–പത്ത് മിനിറ്റ് ബേക്ക് ചെയ്യുക.

∙ ചീസ് നന്നായി ഉരുകി കുമളിച്ചു വരണം. ചൂടോടെ വിളമ്പുക.

ആപ്പിൾ ക്രമ്പിൾ

apple-crumble

ഫില്ലിങ്ങിന്

1. ആപ്പിൾ – മൂന്ന് വലുത്, തൊലി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – നാലു വലിയ സ്പൂൺ

ക്രമ്പിളിന്

2. ഓട്സ് – മൂന്നു വലിയ സ്പൂൺ

ഗോതമ്പുപൊടി – രണ്ടു വലിയ സ്പൂൺ

പഞ്ചസാര – മൂന്നു വലിയ സ്പൂൺ

വെണ്ണ – മൂന്നു വലിയ സ്പൂൺ

3. കറുവാപ്പട്ട പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

4. ബദാം ചൂടുവെള്ളത്തിൽ കുതിർത്ത് അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ന്‍ 1900C ൽ ചൂടാക്കിയിടുക.

∙ ഫില്ലിങ് തയാറാക്കാൻ ഒരു സോസ്പാനിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചെറുതീയിൽ വച്ചു ചൂടാക്കുക. ആപ്പിൾ വെന്തു മൃദുവാകണം. ഉടഞ്ഞു പോകരുത്.

∙ ക്രമ്പിൾ തയ്യാറാക്കാൻ രണ്ടാമത്തെ ചേരുവ കൈകൊണ്ട് യോജിപ്പിച്ചു റൊട്ടിപ്പൊടിപ്പരുവത്തിലാക്കുക.

∙ ഇതിലേക്കു കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

∙ ഒരു ബേക്കിങ് ഡിഷിൽ ആപ്പിൾ കഷണങ്ങൾ നിരത്തുക. ഇതിന് മുകളിൽ ക്രമ്പിൾ മിശ്രിതം നിരത്തുക. അതിനു മുകളിൽ ബദാം വിതറുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ഗോൾഡൻ നിറമാകും വരെ ഏകദേശം 10 മിനിറ്റ് ബേക്ക് ചെയ്യുക. 

∙ വിപ്പ്ഡ് ക്രീം അല്ലെങ്കിൽ ഐസ്ക്രീമിനൊപ്പം വിളമ്പാം.

Tags:
  • Pachakam