Friday 29 March 2019 12:56 PM IST : By ബീന മാത്യു

വ്യത്യസ്ത രുചിയുമായി ഗ്രീക്ക് ഫിഷ്

greek-fish ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : ശ്രീകാന്ത്, കോമി ഷെഫ്, താജ് ഗേറ്റ്‌വേ, മറൈൻ ഡ്രൈവ്, കൊച്ചി.

തികച്ചും വ്യത്യസ്തമായ ’ഗ്രീക്ക് ഫിഷ്’ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഉഗ്രൻ റെസിപ്പി, വീട്ടിൽ പരീക്ഷിച്ചുനോക്കൂ... 

ചേരുവകൾ 

1. മീൻ – അരക്കിലോ, മുള്ളില്ലാതെ കഷണങ്ങളാക്കിയത്

2. നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – പാകത്തിന്

3. മുട്ടവെള്ള – പാകത്തിന്

റൊട്ടിപ്പൊടി – പാകത്തിന്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

സോസിന്

5. കുരുവില്ലാത്ത ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ

6. പച്ചമുളക് – രണ്ട്–മൂന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – നാല്–അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

7. ടുമാറ്റോ സോസ് – അരക്കപ്പ്

വിനാഗിരി – ഒന്നര വലിയ സ്പൂൺ

പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. ഇത് മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.

∙ ബാക്കി എണ്ണയിൽ ഉണക്കമുന്തിരി വറുത്ത ശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ ഇതിൽ ടുമാറ്റോ സോസും വിനാഗിരിയും പഞ്ചസാരയും ചേ ർത്തു തീ കുറച്ച് അൽപനേരം വച്ച ശേഷം മീനിനു മുകളിൽ ഒഴിക്കുക. ചൂടോടെ വിളമ്പാം.