Saturday 15 December 2018 04:16 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത രുചിയിൽ പച്ച സാമ്പാർ

sambar-green

1. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

2. ഉലുവയില – കാൽ കപ്പ്

പച്ചമുളക് – നാല്–ആറ്, രണ്ടായി മുറിച്ചത്

3. സവാള – ഒന്ന്, കഷണങ്ങളാക്കിയത്

ഉരുളക്കിഴങ്ങ് – രണ്ട്, കഷണങ്ങളാക്കിയത്

തക്കാളി – ഒന്ന്, കഷണങ്ങളാക്കിയത്

തുവരപ്പരിപ്പ് – ഒരു കപ്പ്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

5. കടുക് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

കറിവേപ്പില – ഒരു തണ്ട്

കായംപൊടി – രണ്ടു നുള്ള് (LG കായംപൊടി വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യുക) 

6. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റി മാറ്റി വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ കുക്കറിലാക്കി പാകത്തിന് വെള്ളമൊഴിച്ചു വേവിക്കുക.

∙ ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന ഉലുവയിലയും പച്ചമുളകും ചേർത്തിളക്കി തിളപ്പിക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവയും കായംപൊടി രണ്ടു നുള്ളും യഥാക്രമം ചേർത്തു മൂപ്പിച്ച് തിളച്ചുകൊണ്ടിരിക്കുന്ന മിശ്രിതത്തിലൊഴിക്കുക.

∙ ആറാമത്തെ ചേരുവ ചേർത്തിളക്കി വിളമ്പാം.