Saturday 18 January 2020 04:38 PM IST : By മെർലി എം. എൽദോ, വനിത പാചകം

മധുര കൊതിയന്മാർക്കാർക്കായി തനിനാടൻ പലഹാരങ്ങൾ!

Mundhirikothu

മുന്തിരിക്കൊത്ത്

1.  ചെറുപയർപരിപ്പ് – അരക്കിലോ

2.  ശർക്കര – കാൽ കിലോ

3. തേങ്ങ ചുരണ്ടിയത്  – രണ്ടു കപ്പ്

4. പച്ചരി – 200 ഗ്രാം

മഞ്ഞൾപ്പൊടി – ഒരു നുള്ള്

5. ഏലയ്ക്ക – ആറ്, പൊടിച്ചത്

എള്ള് – 50 ഗ്രാം

6. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെറുപയർപരിപ്പു വറുത്ത ശേഷം തരുതരുപ്പായി പൊടിക്കുക.

∙ ശർക്കര ഉരുക്കി അരിച്ച്, കട്ടിയുള്ള പാനിയാക്കുക.

∙ തേങ്ങ മിക്സിയിൽ ഒന്നു പൊടിച്ച ശേഷം ബ്രൗൺനിറത്തിൽ വറുത്തെടുക്കുക.

∙ പച്ചരി മഞ്ഞൾപ്പൊടി ചേർത്തു മിക്സിയിൽ അരയ്ക്കുക. ദോശമാവിനെക്കാൾ അയവിൽ കലക്കി വയ്ക്കുക.

∙ പയറു പൊടിച്ചത്, തേങ്ങ വറുത്തത്, ഏലയ്ക്ക പൊടിച്ചത്, എള്ള് എന്നിവ ഒരുമിച്ചു യോജിപ്പിക്കണം.

‌∙ ഇതിലേക്കു ശർക്കരപ്പാനി ചെറുചൂടോടെ ചേർത്തു കുഴച്ചു നെല്ലിക്ക വലുപ്പത്തിലുള്ള ഉരുളകളാക്കുക. 

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഓരോ ഉരുളയും പച്ചരിമാവിൽ മുക്കി വറുത്തു കോരുക.

തെരളി

Therali

1. പച്ചരി – അരക്കിലോ

2. ശർക്കര – 300 ഗ്രാം

3. തേങ്ങ – ഒന്ന്

4. ചെറുപഴം – ഏഴ്

പാകം ചെയ്യുന്ന വിധം

∙ പച്ചരി കുതിർത്തു പുട്ടിനെന്ന പോലെ പൊടി ച്ചു വറുത്തെടുക്കുക.

∙ ശർക്കര ഉരുക്കി അരിച്ചു കട്ടിയുള്ള പാനിയാക്കുക. അരിപ്പൊടിയും ശർക്കരയും പഴവും തേങ്ങ ചുരണ്ടിയതും ചേർത്തു നന്നായി കുഴ ച്ചു വയ്ക്കുക.

∙ ഇനി വഴനയില എടുത്ത്, ഒരറ്റത്ത് ഒരു ചെറിയ ഉരുള മാവു വച്ച് കൈ കൊണ്ടു പരത്തിയ ശേഷം ഇല ഒന്നു മടക്കുക.

∙ ആദ്യത്തെ മടക്കിനു മുകളിലായി ഒരു ഉരുള മാവു കൂടി വച്ചു പരത്തിയ ശേഷം മടക്കി, ഇലയുടെ ഞെട്ടു കൊണ്ടു തന്നെ കുത്തി അ ടയ്ക്കുക.

∙ ഇങ്ങനെ ഓരോ ഇലയിലും മാവു വച്ച ശേഷം  ആവിയിൽ പുഴുങ്ങിയെടുക്കുക.

Tags:
  • Desserts
  • Pachakam