Monday 27 June 2022 04:37 PM IST : By സ്വന്തം ലേഖകൻ

ചായ തിളയ്ക്കുന്ന സമയം കൊണ്ട് സ്നാക്ക് റെഡി, തയാറാക്കാം കൈവീശൽ!

kaiveeshal

കൈവീശൽ

1.മൈദ – ഒരു കപ്പ്

മുട്ട – രണ്ട്

പഞ്ചസാര – അരക്കപ്പ്‌

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

2.എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വെള്ളം ചേർത്തു ദോശമാവിന്റെ അയവിൽ കലക്കി വയ്ക്കണം.

∙ചിരട്ടയിലോ ഡിസ്പോസിബിൾ ഗ്ലാസിലോ ദ്വാരമിട്ട് ഇതിലൂടെ മാവ് തിളയ്ക്കുന്ന എണ്ണയിലേക്ക‍ു ചുറ്റിച്ചു വറുത്തു കോരുക.

Tags:
  • Easy Recipes
  • Pachakam
  • Snacks