Monday 16 December 2019 07:25 PM IST : By സ്വന്തം ലേഖകൻ

ലെമൺ കോക്കനട്ട് ലെയർ കേക്ക്

cake_1

വനില കേക്കിന്

1. മൈദ – രണ്ടു കപ്പ്

ബേക്കിങ് പൗഡർ – ഒരു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

2. ഉപ്പില്ലാത്ത വെണ്ണ – 120 ഗ്രാം

പഞ്ചസാര – ഒന്നരക്കപ്പ്

3. മുട്ട – മൂന്ന്

4. പാൽ – ഒരു കപ്പ്

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

കോക്കനട്ട് ലെമൺ കേർഡിന്

5. പഞ്ചസാര – ഒരു കപ്പ്

കോൺഫ്ലോർ – ഒരു വലിയ സ്പൂൺ

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

6. മുട്ടമഞ്ഞ – എട്ട്

നാരങ്ങാനീര് – മുക്കാൽ കപ്പ്

7. ഉപ്പില്ലാത്ത വെണ്ണ – എട്ടു വലിയ സ്പൂൺ

8. തേങ്ങ ചുരണ്ടി അവ്നിൽ വച്ച് വെള്ളം വലിയിച്ചത് – ഒരു കപ്പ്

ബട്ടർ ക്രീമിന്

9. തണുപ്പു മാറ്റിയ വെണ്ണ– 200 ഗ്രാം

ഐസിങ് ഷുഗർ – അരക്കിലോ

ഉപ്പ് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180 Cൽ ചൂടാക്കിയിടുക.

∙ എട്ടിഞ്ചു വട്ടത്തിലുള്ള രണ്ടു പാനുകൾ വെണ്ണ പുരട്ടി ബട്ടർ പേപ്പർ ഇട്ടു വയ്ക്കണം.

∙ ഒന്നാമത്ത ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ വെണ്ണയും പഞ്ചസാരയും നന്നായി അടിക്കുക. ഇതിലേക്കു മുട്ട ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം.

∙ ഇതിലേക്ക് മൈദ മിശ്രിതം ചേർത്ത് അടിച്ചു യോജിപ്പിക്കുക.

∙ ഇതിൽ പാലും വനില എസ്സൻസും ചേർത്ത് അടിച്ചു യോജിപ്പിക്കണം. ഈ മിശ്രിതം തയാറാക്കിയ പാനുകളിൽ ഒഴിച്ച് 30–35 മിനിറ്റ് ബേക്ക് ചെയ്യുക.

∙  കോക്കനട്ട് ലെമൺ കേർഡ് തയാറാക്കാൻ ഒരു സോസ്പാനിൽ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ച് അടിക്കുക. ഇതിൽ മുട്ടമഞ്ഞയും നാരാങ്ങാനീരും ചേർത്തടിക്കണം. ഇതിലേക്കു വെണ്ണയും ചേർത്തു ചെറുതീയിൽ വച്ച തുടരെയിളക്കി വെണ്ണ ഉരുക്കണം. കുറുകി വരുമ്പോൾ അരിച്ച് തേങ്ങ ചേർത്തു യോജിപ്പിക്കുക. ഇതാണ് കോക്കനട്ട് ലെമൺ കേർഡ്.

∙ ഒൻപതാമത്തെ ചേരുവ ഒരു ഹാൻഡ് മിക്സർ കൊണ്ട് അടിച്ചു യോജിപ്പിക്കുക, നന്നായി അടിച്ചു മയം വരുത്തണം. ഇതാണ് ബട്ടർ ക്രീം.

∙ കേക്ക് പ്ലേറ്റിൽ ഒരു കേക്ക് വച്ചശേഷം അതിനു മുകളിൽ കോക്കനട്ട് ലെമൺ കേർഡ് നിരത്തണം. ഇതിനു മുകളിൽ രണ്ടാമത്തെ കേക്ക് വച്ചശേഷം കേക്ക് മുഴുവനായി ബട്ടർ ക്രീം കൊണ്ടു പൊതിയുക.

∙ തേങ്ങ ചുരണ്ടിയതു കൊണ്ട് അലങ്കരിക്കാം.

Tags:
  • Cookery Video
  • Desserts
  • Pachakam