Wednesday 05 May 2021 05:28 PM IST : By Vanitha Pachakam

ചെമ്മീൻ പ്രേമികൾക്കായി തയാറാക്കാം മലായ് പ്രോൺസ്!

malai

മലായ് പ്രോൺസ്

1. ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കിയത് - മുക്കാൽ കിലോ

2. പച്ചമുളക് - രണ്ട്, അരിഞ്ഞത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

ജാതിപത്രിയും ജാതിക്ക ചുരണ്ടിയതും - കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി - അര ചെറിയ സ്പൂൺ

3. ചീസ് ക്യൂബ് - ഒന്ന്, ഗ്രേറ്റ് ചെയ്തത്

മല്ലിയില അരിഞ്ഞത് - ഒരു പിടി

ഉപ്പ് - പാകത്തിന്

4. മുട്ട - ഒന്ന്

ക്രീം - രണ്ടു വലിയ സ്പൂൺ

5. വെണ്ണ - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ചെമ്മീൻ വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ അരയ്ക്കുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കുക.

∙ തയാറാക്കിയ ചെമ്മീനിൽ ഈ അരപ്പു പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക.

∙ പാകം ചെയ്യുന്നതിനു തൊട്ടു മുമ്പ്, ക്രീമും മുട്ട അടിച്ചതും ചേർത്തിളക്കുക.

∙ വെണ്ണ പുരട്ടി തവയിലിട്ട് രണ്ടുവശവും വേവിക്കുക.



Tags:
  • Dinner Recipes
  • Non-Vegertarian Recipes
  • Pachakam