Tuesday 25 August 2020 12:49 PM IST : By ബീന മാത്യു

സ്വാദേറും മീൻ കൊളമ്പ്, ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം സൂപ്പർ കോമ്പിനേഷൻ

meen-kolambu44366 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം.

1. മീൻ – അരക്കിലോ

2. മല്ലി – ഒരു വലിയ സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

3. കുരുമുളക് – അര ചെറിയ സ്പൂൺ

വെളുത്തുള്ളി – അഞ്ച് അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

ചുവന്നുള്ളി – മൂന്ന്

പച്ചമുളക് – രണ്ട്

4. തക്കാളി – രണ്ട്

5. വാളൻ‌പുളി – ഒരു നെല്ലിക്കാവലുപ്പം

6. എണ്ണ – ഒരു വലിയ സ്പൂൺ

7. ചുവന്നുള്ളി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

8. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കറിവേപ്പില – ഏതാനും തണ്ട്

9. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മീൻ കഷണങ്ങളാക്കി വയ്ക്കണം.

∙ മല്ലിയും ജീരകവും എണ്ണയില്ലാതെ വറുത്ത്, മൂന്നാമത്തെ ചേരുവ ചേർത്തു മയത്തിൽ അരയ്ക്കുക.

∙ തക്കാളി തിളച്ച വെള്ളത്തിലിട്ട് രണ്ടു മിനിറ്റിനു ശേഷം എടുത്തു തണുത്ത വെള്ളത്തിലിട്ടു തൊലി കളഞ്ഞ്, അരച്ച് അരിച്ചെടുക്കണം.

∙ വാളൻപുളി അൽപം വെള്ളത്തിൽ കുതിർ‌ത്ത ശേഷം പിഴിഞ്ഞെടുത്ത്, തയാറാക്കി വച്ചിരിക്കുന്ന അരപ്പിൽ ചേർത്തു നന്നായി ഇളക്കുക. 

∙ ഇതിലേക്കു തക്കാളി അരച്ചതും ചേർത്തിളക്കി വയ്ക്കണം. ഇതാണ് മസാല മിശ്രിതം.

∙ പാനിൽ എണ്ണ ചൂടാക്കി, ചുവന്നുള്ളി വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ചെറുതീയിലാക്കുക.

∙ ഇതിലേക്കു മസാല മിശ്രിതവും എട്ടാമത്തെ ചേരുവയും ചേർത്തു തിളപ്പിക്കണം.

∙ നന്നായി തിളയ്ക്കുമ്പോൾ ഉപ്പും മീൻ കഷണങ്ങളും ചേർത്തിളക്കി ചെറുതീയിൽ വച്ചു വേവിച്ചു വാങ്ങുക.

∙ ചൂടോടെ വിളമ്പാം.

Tags:
  • Dinner Recipes
  • Pachakam