Friday 15 December 2023 12:52 PM IST : By സ്വന്തം ലേഖകൻ

നത്തോലി കൊണ്ടൊരു മീന്‍ കട്‌ലറ്റ്; കൊതിപ്പിക്കും രുചിയില്‍ സിമ്പിള്‍ റെസിപ്പി

Prawn-cutlet

1. വലിയ ഇനം നത്തോലി – ഒരു കിലോ

2. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍  

മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

3. എണ്ണ – പാകത്തിന്

4. സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – നാല്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

5. ഉരുളക്കിഴങ്ങ് – മൂന്നു വലുത്, പുഴുങ്ങിപ്പൊടിച്ചത്

കുരുമുളകുപൊടിച്ചത് – രണ്ട്–മൂന്നു ചെറിയ സ്പൂണ്‍

6. മുട്ട – ഒന്ന്–രണ്ട്, അടിച്ചത്

കോണ്‍ഫ്ളോര്‍ – ഒന്ന്–രണ്ടു ചെറിയ സ്പൂണ്‍   

7. റസ്ക് പൊടിച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മീന്‍ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു വേവിച്ചു മുള്ളു മാറ്റി ഉടച്ചു വയ്ക്കുക.

∙ പാനില്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙ തീ കുറച്ച ശേഷം മീനും ഉരുളക്കിഴങ്ങും കുരുമുളകുപൊടിയും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. ഉപ്പു പാകത്തിനാക്കണം.

∙ മുട്ടയും കോണ്‍ഫ്ളോറും ചേര്‍ത്തടിച്ചു വയ്ക്കുക. മീന്‍ മിശ്രിതം ഇഷ്ടമുള്ള ആകൃതിയിലാക്കി മുട്ട അടിച്ചതില്‍ മുക്കി റസ്ക് പൊടിച്ചതില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തുകോരാം.

∙ സവാള വട്ടത്തിലരിഞ്ഞതിനും ടുമാറ്റോ സോസിനും ഒപ്പം വിളമ്പാം. 

റെസിപ്പി: നിര്‍മല ലാല്‍ ജയകുമാര്‍, കവടിയാര്‍, തിരുവനന്തപുരം.

Tags:
  • Pachakam