Thursday 02 May 2024 01:09 PM IST : By സ്വന്തം ലേഖകൻ

പച്ചമാങ്ങ കൊണ്ടു ഒരിക്കലെങ്കിലും തയാറാക്കി നോക്കണം ഈ റെസിപ്പി!

mangoooooo

പച്ചമാങ്ങ തൊക്ക്

1.പച്ചമാങ്ങ, ഗ്രേറ്റ് ചെയ്തത് – മൂന്നു കപ്പ്

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

3.കടുക് – മൂന്നു വലിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

പെരുംജീരകം – ഒരു വലിയ സ്പൂൺ

4.എള്ളെണ്ണ – കാൽ കപ്പ്

5.കടുക് – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

വെളുത്തുള്ളി – ആറ് അല്ലി

കറിവേപ്പില – ഒരു തണ്ട്

കായംപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മാങ്ങയിൽ രണ്ടാമത്തെ ചേരുവ ചേർത്തു മാറ്റി വയ്ക്കുക.

∙പാനിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക. കരിഞ്ഞു പോകരുത്. വാങ്ങി തണുക്കുമ്പോൾ പൊടിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙ഇതിലേക്കു മാങ്ങാ ചേർത്തു വഴറ്റി വെള്ളം വറ്റുമ്പോൾ പൊടിച്ച മസാല ചേർത്തിളക്കി വഴറ്റണം.

∙പച്ചമണം മാറുമ്പോൾ വാങ്ങി തണുക്കുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.