Monday 23 November 2020 04:50 PM IST : By സ്വന്തം ലേഖകൻ

ആർത്തവ വേദനയ്ക്ക് കർപ്പൂര തുളസി ചായ; രഹസ്യക്കൂട്ട് ഇങ്ങനെ: തയ്യാറാക്കുന്ന വിധം

tea-magic

ചായ എന്നത് ഉന്മേഷം നൽകുന്ന പാനീയമാണ്. തളർന്നിരിക്കുമ്പോൾ നല്ല കടുപ്പത്തിൽ ഒരു ചായ കുടിച്ചാൽ ക്ഷീണമെല്ലാം പമ്പ കടന്ന് ഉഷാറാകും. ഈ ചായയ്ക്കു നമ്മളെ വല്ലാതെ അലട്ടുന്ന ചില ആേരാഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം നൽകാനും കഴിയും.

േചരുവകൾ

1. വെള്ളം – 1 കപ്പ്

2. ഗ്രീൻടീ ബാഗ് – 1

3. നാരങ്ങാ നീര് –

അര ടീസ്പൂൺ

4. തേൻ – 1 ടീസ്പൂൺ

5. ഇഞ്ചി ചതച്ചത് – അരടീസ്പൂൺ

തയാറാക്കുന്ന വിധം

വെള്ളം ചൂടാകുമ്പോൾ അതിൽ ഇഞ്ചി ചതച്ചതും ഗ്രീൻടീ ബാഗും ഇടുക. നന്നായി തിളയ്ക്കുമ്പോൾ നാരങ്ങാനീര് ഒഴിച്ച് തേനും േചർത്ത് ഉപയോഗിക്കുക.

∙ ആർത്തവവേദനയ്ക്ക് കർപ്പൂര തുളസി ചായ

േചരുവകൾ

1. ഗ്രീൻ ടീ –

അര ടീസ്പൂൺ

2. വെള്ളം – 1 കപ്പ്

3. കർപ്പൂരതുളസി ഇല

– 6 എണ്ണം

4. െപരുംജീരകം –

കാൽ ടീസ്പൂൺ

5. ഇഞ്ചി / ചുക്ക് – കാൽ ടീസ്പൂൺ

6. തേൻ –1 ടീസ്പൂൺ

തയാറാക്കുന്ന വിധം വെള്ളം തിളയ്ക്കുമ്പോൾ അതിൽ കർപ്പൂരതുളസി, െപരുംജീരകം , ഇഞ്ചി എന്നിവ ഇടുക. നന്നായി തിളയ്ക്കുമ്പോൾ ഒാഫാക്കുക. ഒരു പാത്രത്തിൽ ഗ്രീൻടീ ഇട്ട ശേഷം തിളപ്പിച്ചുവച്ചിരിക്കുന്ന കൂട്ട് ഈ പാത്രത്തിലേക്ക് ഒഴിക്കുക. ആവശ്യത്തിന് തേൻ േചർത്ത് കഴിക്കുക. േതനിന് പകരം കരുപ്പെട്ടി െപാടിച്ചതും ഉപയോഗിക്കാം.

∙ പല്ലുവേദനയ്ക്ക്

ഗ്രാംപൂ ചായ

േചരുവകൾ

1. വെള്ളം – 1 കപ്പ്

2. കർപ്പൂരതുളസി – 10 എണ്ണം

3. ടീ ബാഗ് – 1

4. ഗ്രാംപൂ – 2 എണ്ണം

തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം നന്നായി തിളപ്പിച്ചതിനുശേഷം അതിൽ ടീ ബാഗും തുളയിലും ഗ്രാംപൂവും ഇട്ട് ഒരു മിനിറ്റ് നേരം നന്നായി തിളപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് നന്നായി തണുത്തശേഷം ഉപയോഗിക്കാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. അനിതാ മോഹൻ

പോഷകാഹാര വിദഗ്ധ
തിരുവനന്തപുരം