Monday 25 October 2021 04:38 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു നല്കാം രുചിയും ഗുണവും നിറഞ്ഞ ഓട്സ് കുക്കീസ്!

Untitled

ഓട്സ് കുക്കീസ്

1.ഓട്സ് – ഒന്നരക്കപ്പ്

തൈര് – അരക്കപ്പ്

2.വെണ്ണ – അരക്കപ്പ്

ബ്രൗൺ ഷുഗർ – ഒരു കപ്പിന്റെ മൂന്നിലൊന്ന്

3.മുട്ട – ഒന്ന്

4.മൈദ – ഒരു കപ്പ്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

സോഡാപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

5.ഡ്രൈ ഫ്രൂട്ട്സ് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1800c ൽ ചൂടാക്കിയിടുക.

∙ഓട്സും തൈരും യോ‍ജിപ്പിച്ചു വയ്ക്കണം.

∙വെണ്ണയും പഞ്ചസാരയും യോജിപ്പിച്ചു മയപ്പെടുത്തു‌ക.

∙ഇത‌ിലേക്ക് മുട്ട ചേർത്തു നന്നായി അടിക്കണം.

∙മൈദയും ബേക്കിങ് പൗഡറും സോഡാപ്പൊടിയും ഉപ്പും നന്നായി യോജിപ്പിച്ച് ഇടഞ്ഞെടുത്തശേഷം വെണ്ണ മിശ്രിതത്തിൽ ചേർത്തു യോജിപ്പിച്ചു വയ്ക്കുക.

∙ഇത് ഓട്സ്–തൈരു മിശ്രിതത്തിൽ ചേർത്തിളക്കിയശേഷം ഡ്രൈ ഫ്രൂട്ട്സും ചേർക്കുക.

∙ബേക്കിങ് ഷീറ്റിൽ ഓരോ സ്പൂൺ വീതം മാവ് ഇടവിട്ടു നിരത്തി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ 20–25 മിനിറ്റ് ബേക്ക് ചെയ്യുക.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts