Saturday 05 September 2020 04:06 PM IST : By സ്വന്തം ലേഖകൻ

വയറ് തണുപ്പിക്കാൻ പച്ചമോര് ബെസ്റ്റാണ്; സിമ്പിൾ റെസിപ്പി

_BCD3535 ഫോട്ടോ: സരുൺ മാത്യു

1. തൈര് – അര ലീറ്റർ

2. പച്ചമുളക് – രണ്ട്, ചതച്ചത്

കറിവേപ്പില – രണ്ടു തണ്ട്, ചതച്ചത്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ തൈരുടച്ചു പാകത്തിനു വെള്ളം ചേർത്തു കലക്കി രണ്ടാമത്തെ ചേരുവ ചേർത്തിളക്കി വയ്ക്കുക.

_BCD3533-5

കൂട്ടുതോരൻ

1. കാബേജ് – കാല്‍ കിലോ

അച്ചിങ്ങ – കാൽ കിലോ

കാരറ്റ് – കാൽ കിലോ

സവാള – രണ്ട്

2. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

ജീരകം – അര ചെറിയ സ്പൂൺ

പച്ചമുളക് – ആറ്–എട്ട്

വെളുത്തുള്ളി – നാല് അല്ലി

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5. കടുക് – അര ചെറിയ സ്പൂൺ

ഉഴുന്നുപരിപ്പ് – അര െചറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ തോരനുള്ള പാകത്തിനു പൊടിയായി അരിഞ്ഞു രണ്ടാമത്തെ ചേരുവ ചേർത്തു തിരുമ്മി യോജിപ്പിച്ചു വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരച്ചു വയ്ക്കണം.

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിച്ച ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും തയാറാക്കിയ അരപ്പും ചേർത്തിളക്കി തട്ടിപ്പൊത്തി വയ്ക്കുക.

∙ രണ്ടു പ്രാവശ്യം മറിച്ചിട്ട ശേഷം തീ അണച്ചു വിളമ്പാം.

ഓലൻ

1. കുമ്പളങ്ങ കനം കുറഞ്ഞ ചതുരക്കഷണങ്ങളാക്കിയത് – രണ്ടു കപ്പ്

പച്ചമത്തങ്ങ കനം കുറഞ്ഞ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

പച്ചമുളക് – മൂന്ന്, നീളത്തിൽ കീറിയത്

ഉപ്പ് – പാകത്തിന്

2. തേങ്ങാപ്പാൽ (രണ്ടാംപാൽ) – രണ്ടു കപ്പ്

3. തേങ്ങാപ്പാൽ (ഒന്നാംപാൽ) – അരക്കപ്പ്‌

4. വെളിച്ചെണ്ണ  – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു രണ്ടാംപാൽ ചേർത്തു വേവിക്കുക.

∙ പച്ചക്കറികൾ വെന്ത ശേഷം തീ അണച്ച്, ഒന്നാംപാലൊഴിച്ചു യോജിപ്പിക്കുക. ഇതിലേക്കു വെളിച്ചെണ്ണയും ഒഴിച്ചു വാങ്ങി വിളമ്പാം.

Tags:
  • Pachakam