Saturday 23 October 2021 02:49 PM IST : By സ്വന്തം ലേഖകൻ

മനസ്സും ശരീരവും കുളിർപ്പിക്കാൻ ഹെൽത്തിയായ പിസ്ത ആപ്പിള്‍ ഡ്രിങ്ക്

shakkkcool തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷലിന്‍ ബാവ, ഷലിന്‍സ് കിച്ചണ്‍ ആര്‍ട്ട്, കാക്കനാട്, കൊച്ചി.

1. പാല്‍ – രണ്ടു കപ്പ്

2. ബദാം – 10

3. പഞ്ചസാര – ആറു വലിയ സ്പൂണ്‍

പിസ്ത എസ്സന്‍സ് – അഞ്ചു തുള്ളി

ആപ്പിള്‍ – ഒന്ന്, പൊടിയായി അരിഞ്ഞത്

ഐസ്ക്യൂബ്സ് – അല്‍പം

4. കറുത്ത കസ്കസ് – രണ്ടു വലിയ സ്പൂണ്‍, 10–15 മിനിറ്റ് കുതിര്‍ത്തത്

പിസ്ത – 10, നുറുക്കിയത്

പാകം ചെയ്യുന്ന വിധം

∙ പാൽ തിളപ്പിച്ച ശേഷം ചൂടാറാന്‍ വയ്ക്കുക.

∙ ബദാം നാല്–അഞ്ചു മണിക്കൂര്‍ കുതിര്‍ത്ത ശേ ഷം തൊലി കളഞ്ഞ് അരച്ചു വയ്ക്കണം.

∙ പാലില്‍ ബദാം അരച്ചതും മൂന്നാമത്തെ ചേരുവയും ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

∙ ഗ്ലാസില്‍ പിസ്ത ഡ്രിങ്ക് ഒഴിച്ച് കസ്കസും പിസ്തയും ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam