Thursday 11 February 2021 02:08 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത രുചിയില്‍ പൊടിമീൻ പൊള്ളിച്ചതും മസാല ഫ്രൈയും; പൊടിപാറും പൊടിമീൻ വിഭവങ്ങള്‍ ഇതാ...

natholi6655fff

പൊടിമീൻ പൊള്ളിച്ചത്

പാനിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി രണ്ട് ഇടത്തരം സവാള പൊടിയായി അരിഞ്ഞതു ചേർത്തു നന്നായി വഴറ്റുക. പാകത്തിനുപ്പും ര ണ്ടു പച്ചമുളകു പൊടിയായി അരിഞ്ഞതും ആറ് അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും അരച്ചതും ചേർത്തു വഴറ്റണം. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ മുളകുപൊടി, കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു തണ്ടു കറിവേപ്പില അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക. മൂക്കുമ്പോൾ ഒരിടത്തരം തക്കാളി പൊടിയായി അരിഞ്ഞതു ചേർത്ത് എണ്ണ തെളിയും വരെ വഴറ്റണം. ഇതിലേക്ക് 250 ഗ്രാം പൊടിമീൻ വൃത്തിയാക്കിയതു ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഉപ്പു പാകത്തിനാക്കി ആവശ്യമെങ്കിൽ അൽപം നാരങ്ങാനീരു ചേർത്തു വാങ്ങുക. ഇത് അഞ്ചു ഭാഗങ്ങളാക്കി ഓരോന്നും ഓരോ വാഴയിലക്കഷണത്തിൽ വച്ച്  അട പോലെ പരത്തുക. ഇല മടക്കി വയ്ക്കണം.  ചുവടുകട്ടിയുള്ള ചീനച്ചട്ടി ചൂടാക്കി അതിൽ രണ്ട് അട വീതം വച്ച് കട്ടിയുള്ള പാത്രം കൊണ്ട് അമർത്തി വയ്ക്കുക. ഒരു വശം മൂത്തു കഴിയുമ്പോൾ ഇല മറിച്ചിട്ടു വേവിക്കുക. ഇല കരിഞ്ഞു തുടങ്ങുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.

- കുഞ്ഞൂഞ്ഞമ്മ ജോർജ്, ചെങ്ങന്നൂർ.

Natholi-thoran

പൊടിമീൻ മസാല ഫ്രൈ

കാൽ കിലോ പൊടിമീൻ കഴുകി വൃത്തിയാക്കി രണ്ടു ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി, കാൽ ചെറിയ സ്പൂൺ മ ഞ്ഞൾപ്പൊടി, പാകത്തിനുപ്പ് ഇവ ചേർത്തു നന്നായി യോജിപ്പിക്കുക. ആറ് അ ല്ലി ചുവന്നുള്ളി, ഒരു ചെറിയ കുടം വെളു ത്തുള്ളി, ഒരു വലിയ സ്പൂൺ കുരുമുളക്, അര ചെറിയ സ്പൂൺ പെരുംജീരകം, രണ്ടു തണ്ടു കറിവേപ്പില എന്നിവ അര ചെറിയ സ്പൂൺ വിനാഗിരി ചേർത്തു നന്നായി അരച്ചെടുക്കണം. ഇതും ഒരു വലിയ സ്പൂൺ അരിപ്പൊടിയും മീനിൽ പുരട്ടി അരമണിക്കൂർ അടച്ചു ഫ്രിജിൽ വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി മീനും രണ്ടു തണ്ടു കറിവേപ്പിലയും ചേർത്തു വറുത്തു കോരുക.

- ദീപ കെ. എം., ചവിട്ടുവരി, കോട്ടയം.

Natholi-salad
Tags:
  • Pachakam