Friday 08 March 2019 05:25 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ബെസ്റ്റ് മുളപ്പിച്ച വിഭവങ്ങൾ; തയ്യാറാക്കേണ്ടത് ഇങ്ങനെ

pulse

ധാന്യങ്ങളും പയറുവർഗങ്ങളും മുളപ്പിക്കുമ്പോൾ േപാഷകമൂല്യം വർധിക്കും.

∙ മുളപ്പിച്ചവയും വേവിച്ചു മാത്രമെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ.

∙ മുളപ്പിച്ച ഗോതമ്പ്, റാഗി, നിലക്കടല, െചറുപയർ എന്നിവ വറുത്തെടുത്തു സൂക്ഷിക്കാം. ഇവ ആവശ്യത്തിനെടുത്ത് സവാളയും പച്ചമുളകും മല്ലിയിലും അരിഞ്ഞു േചർത്തു സ്നാക്സായി നൽകാം.

∙ മുളപ്പിച്ചവ വെയിലത്ത് ഉണക്കി വറുത്തു െപാടിച്ച് 3:1 അനുപാതത്തിൽ കുറുക്ക് തയാറാക്കാം.

∙ മുളപ്പിച്ച േഗാതമ്പ്, റാഗി, നിലക്കടല, കടല എന്നിവ വറുത്തു െപാടിച്ച്, അരിച്ചെടുത്തതിലേക്കു കുറച്ച് ഏലയ്ക്ക െപാടിയോ ചോക്കലേറ്റ് പൗഡറോ യോജിപ്പിക്കാം. ഇത് പാലിൽ ചേർത്തു െഹൽത്തി ഡ്രിങ്കായി നൽകാം.

വിവരങ്ങൾക്ക് കടപ്പാട്;
ജീന വർഗീസ്,  ന്യൂട്രീഷനിസ്റ്റ്, ആലപ്പുഴ