Saturday 30 May 2020 04:37 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

കൊതിപ്പിക്കുന്ന രുചിയിൽ റെഡ് വെൽവെറ്റ് കപ്പ്കേക്ക്

red-velvet-cup-cake44 ഫോട്ടോ: സരുൺ മാത്യു

1. മൈദ – 250 ഗ്രാം

ബേക്കിങ് പൗഡർ‍ – കാൽ െചറിയ സ്പൂൺ

ബേക്കിങ് സോഡ – ഒരു െചറിയ സ്പൂൺ

കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ

2. വെണ്ണ – അരക്കപ്പ്

പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ്

മുട്ട – രണ്ട്

3. ചുവന്ന ഫൂ‍ഡ് കളർ – രണ്ടു വലിയ സ്പൂൺ

വിനാഗിരി – ഒരു െചറിയ സ്പൂൺ

മോര് – 200 മില്ലി

ക്രീംചീസ് ഫ്രോസ്റ്റിങ്ങിന്

4. ക്രീംചീസ് – ഒരു കപ്പ്

5. ഉപ്പില്ലാത്ത വെണ്ണ – 115 ഗ്രാം

6. പഞ്ചസാര പൊടിച്ചത് – 240 ഗ്രാം

വനില – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180Cൽ ചൂടാക്കിയിടുക. 

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു മാറ്റി വ യ്ക്കുക.

∙ രണ്ടാമത്തെ ചേരുവ നന്നായി അടിച്ചതിൽ മൂ ന്നാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം ഇ ടഞ്ഞു വച്ചിരിക്കുന്ന ഒന്നാമത്തെ ചേരുവയിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ ഇതു മയം പുരട്ടിയ കപ്പ്കേക്ക് കപ്പുകളിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ഫ്രോസ്റ്റിങ് തയാറാക്കാൻ ക്രീംചീസ് നന്നായി അടിച്ചതിലേക്കു വെണ്ണ ചേർത്തടിച്ചു മയപ്പെടുത്തുക.

∙ ഇതിലേക്കു പഞ്ചസാര പൊടിച്ചതും വനിലയും ചേർത്തിളക്കി നന്നായി യോജിപ്പിക്കണം.

∙ ഈ മിശ്രിതം പൈപ്പിങ് ബാഗിലാക്കി ചൂടാറിയ കപ്പ്കേക്കിനു മുകളിലേക്കു പൈപ്പ് ചെയ്യുക.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു

Tags:
  • Desserts
  • Pachakam