Saturday 23 December 2023 03:10 PM IST : By സ്വന്തം ലേഖകൻ

പഴങ്ങള്‍ കൊണ്ട് സമൃദ്ധം; സ്വാദിഷ്ടമായ പൈനാപ്പിള്‍ പീനകൊളാഡ കേക്ക്, റെസിപ്പി

Pineapple-pina-colada-cak

1. വെണ്ണ – 180 ഗ്രാം

പഞ്ചസാര പൊടിച്ചത് – 200 ഗ്രാം

2. മുട്ട – മൂന്ന്

3. വനില എസ്സന്‍സ് – ഒരു ചെറിയ സ്പൂണ്‍

4. മൈദ – 200 ഗ്രാം

ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍

5. പൈനാപ്പിള്‍ ജാം – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പൈനാപ്പിള്‍ ജ്യൂസ് – രണ്ടു വലിയ സ്പൂണ്‍

ഡെസിക്കേറ്റഡ് കോക്കനട്ട്/കോക്കനട്ട് പൗഡര്‍ – രണ്ടു വലിയ സ്പൂണ്‍         

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഹാർട്ട് ആകൃതിയിലുള്ള രണ്ടു കേക്ക് പാനിൽ മയം പുരട്ടി പേപ്പറിട്ടു വയ്ക്കണം.

∙ വെണ്ണയും പഞ്ചസാരയും അടിച്ചു മയപ്പെടുത്തണം. 

∙ ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്ത് അടിക്കുക. വനില എസ്സന്‍സും ചേര്‍ത്ത് അടിക്കണം.

∙ മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞു നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ ഇതും അഞ്ചാമത്തെ ചേരുവയും വെണ്ണ മിശ്രിതത്തിലേക്കു മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം.

∙ തയാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നുകളിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.

∙ ഫ്രെഷ്ക്രീം അടിച്ചതോ ബട്ടര്‍ ക്രീമോ പൈനാപ്പിള്‍, ചെറി, കിവി തുടങ്ങിയ പഴങ്ങളും ചേർത്തു  ക്രീം തയാറാക്കി കേക്ക് സാന്‍വിച്ച് ചെയ്യുക. കേക്കിന്റെ മുകളിലും ഫ്രൂട്സ് വച്ച ശേഷം ബദാം സ്ലൈസ് ചെയ്തത് കേക്കിന്റെ വശങ്ങളില്‍ വച്ച് അലങ്കരിച്ചു വിളമ്പാം.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനിത ഐസക്, മന്ന കുക്കറി സ്കൂൾ, മാമംഗലം, എറണാകുളം

Tags:
  • Desserts
  • Pachakam