Friday 04 December 2020 03:40 PM IST : By അമ്മു മാത്യു

സോസേജ്, ക്രീംചീസ് & സെലറി പിൻവീൽ

Sausage-Cream-Cheese-celery-pinwheel ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ഗോപിനാഥ് വടവട്ടെ, സൂ ഷെഫ്, കോർട്ട്‌യാർഡ് ബൈ മാരിയട്ട് കൊച്ചി എയർപോർട്ട്, നെടുമ്പാശ്ശേരി, കൊച്ചി

1. ബ്രൗൺ ബ്രെഡ് – എട്ടു സ്ലൈസ്

2. വെണ്ണ – പാകത്തിന്

3. ക്രീംചീസ് – 175 ഗ്രാം

പാൽ – അൽപം

4. സോസേജ് – 50 ഗ്രാം, പൊടിയായി അരിഞ്ഞത്

സെലറി അല്ലെങ്കിൽ മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – പാകത്തിന്

5. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഓരോ സ്ലൈസ് ബ്രെഡിലും വെണ്ണ പുരട്ടി വയ്ക്കണം.

∙ ക്രീംചീസ് അൽപം പാൽ ചേർത്തു മയപ്പെടുത്തിയ ശേ ഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ ഈ മിശ്രിതം വെണ്ണ പുരട്ടി വച്ചിരിക്കുന്ന ബ്രെഡിൽ കട്ടിയായി പുരട്ടുക. ഓരോ സ്ലൈസും അമർത്തി ചുരുട്ടി ഒരു ബോക്സിൽ അമർത്തി അടുക്കി വയ്ക്കണം.

∙ പാത്രം അടച്ച് 30 മിനിറ്റ് ഫ്രിജിൽ വച്ചു തണുപ്പിക്കുക. 

∙ പിന്നീട് പുറത്തെടുത്ത് ഓരോ റോളും കനം കുറച്ചു മുറിച്ചു വയ്ക്കുക.

∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam